സാഹിത്യ വിലാസിനി ലൈബ്രറി അയത്തിൽ

1950 കളിൽ കൊല്ലം അയത്തിൽ പ്രദേശത്ത് പ്രവർത്തിച്ചു തുടങ്ങിയ ഗ്രന്ഥശാലയാണ് സാഹിത്യ വിലാസിനി ഗ്രന്ഥശാല. ഗ്രന്ഥശാലക്ക് അനുബന്ധമായി ആർട്സ് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. ഏകദേശം പതിനേഴായിരത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. നിരവധി അപൂർവ്വ ഗ്രന്ഥങ്ങളും ഇതിൽപ്പെടും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കീഴിൽ രജ്സ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന എ ഗ്രേഡ് ലൈബ്രറിയാണിത്.[1] (i) എസ്.വി. ആർട്സ് ക്ലബ്ബ് (ii) എസ്.വി. സ്പോർട്സ് ക്ലബ്ബ് (iii) എസ്.വി. വനിതാവേദി (iv) എസ്.വി. യുവത (v) എസ്.വി. ബാലവേദി(vi)എസ്.വി. വയോജനവേദി തുടങ്ങി അനുബന്ധ വേദികളും പ്രവർത്തിക്കുന്നുണ്ട്.

ഡിജിറ്റൈസേഷൻ

ഇൻഡിക് ഡിജിറ്റൽ ഫൗണ്ടേഷനുമായി ചേർന്ന് ഗ്രന്ഥശാലയിലെ പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ നടന്നുവരുന്നു.

അവലംബം

  1. https://www.svlayathil.org

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya