സാൻ ഹസീന്തോ കൊടുമുടി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ സാൻ ഹസീന്തോ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കൊടുമുടിയാണ് സാൻ ഹസീന്തോ കൊടുമുടി. ഈ കൊടുമുടിയിൽ മൗണ്ട് സാൻ ഹസീന്തോ സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നു. പ്രകൃതിസ്നേഹിയായ ജോൺ മ്യൂർ സാൻ ഹസീന്തോ കൊടുമുടിയെക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി, സാൻ ഹസീന്തോയിൽ നിന്നുള്ള ദൃശ്യം ഭൂമിയിൽ മറ്റൊരിടത്തും കാണാൻ കഴിയാത്ത ആകർഷണീയമായ കാഴ്ചയാണ്. [4] സാൻ ഹസീന്തോ കൊടുമുടി അമേരിക്കൻ ഐക്യനാടുകളിലെ പ്രമുഖ കൊടുമുടികളിലൊന്നാണ്. തൊട്ടടുത്ത 48 സ്റ്റേറ്റുകളിൽ ആറാംസ്ഥാനത്ത് നിൽക്കുന്ന കൊടുമുടി കൂടിയാണിത്.[5] സാൻ ഹസീന്തോ ലേഖകരായ ജോൺ ഡബ്ള്യൂ. റോബിൻസന്റെയും ബ്രൂസ് ഡി. റിഷറിന്റെയും വീക്ഷണത്തിൽ സാൻ ഹസീന്തോ കൊടുമുടി കയറാത്ത ഒരൊറ്റ കാൽനടയാത്രക്കാർ പോലും തെക്കൻ കാലിഫോർണിയയിലുണ്ടാവില്ല.[6] കാക്റ്റസ് റ്റു ട്രെയിലിലേയ്ക്ക് ധാരാളം കാൽനടക്കാർ ഇവിടത്തെ ആകർഷണീയമായ കാഴ്ച കേട്ടറിഞ്ഞ് കൂട്ടമായി 10,000 അടി മുകളിലുള്ള സാൻ ഗോർഗോനിയോപാസ്സിൽ എത്താറുണ്ട്.
ചിത്രശാല
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾSan Jacinto mountains എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia