കണക്റ്റിക്കട്ടിലെന്യൂടൗണിലുള്ളസാൻഡി ഹുക്ക് ഗ്രാമത്തിലെ സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിൽ 2012 ഡിസംബർ 14നു തോക്കിധാരിയായ ഒരു യുവാവ് 20 കുട്ടികളെയും 6 മുതിർന്ന സ്റ്റാഫ് അംഗങ്ങളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കൊല നടത്തിയ ആഡം ലൻസ എന്ന 20കാരൻ സ്കൂളിൽ കൃത്യം നടത്താൻ എത്തുന്നതിനുമുമ്പ് അടുത്തുള്ള തന്റെ വീട്ടിൽവച്ച് തന്റെ അമ്മയെയും കൊലപ്പെടുത്തിയിരുന്നു. ഇയാളുൾപ്പെടെ മൊത്തം 28 പേർക്കാണ് സംഭവത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്[9][12][13]. ഇവരെക്കൂടാതെ വെടിവയ്പ്പിൽ മുറിവേറ്റ രണ്ടുപേർ ചികിത്സയിലുമാണ്[8].
2012 നവംബർ 30ലെ കണക്കുപ്രകാരം നഴ്സറി മുതൽ 4ആം ഗ്രേഡ് വരെയുള്ള ക്ലാസുകളിലായി സ്കൂളിൽ 456 വിദ്യാർത്ഥികളുണ്ടായിരുന്നു[17]. സ്കൂൾവർഷത്തിന്റെ തുടക്കത്തിൽ രക്ഷാകർത്താക്കൾക്ക് അയച്ച കത്തുപ്രകാരം സ്കൂളിന്റെ സുരക്ഷാ പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കിയിരുന്നു. രാവിലെ കുട്ടികൾ കയറിയശേഷം സ്കൂളിലേയ്ക്കുള്ള വാതിൽ പൂട്ടുകയും പിന്നീട് വീഡിയോ മോണിറ്റർ വഴി ആളെ സുനിശ്ചിതപ്പെടുത്തിയശേഷം മാത്രമേ അകത്തേയ്ക്ക് വിടുകയുമുള്ളൂ[18].
നിവാസികളുടെ അഭിപ്രായം പ്രകാരം പൊതുവേ ന്യൂടൗൺ അതിന്റെ ഗ്രാമീണ മനോഹാരിതയ്ക്കും കുടുംബപരിതഃസ്ഥിതിയ്ക്കും പേരുകേട്ടതാണ്. 28,000 പേർ വസിക്കുന്ന നഗരത്തിൽ സ്കൂൾ ഷൂട്ടിങിനു പത്തു വർഷം മുമ്പ് ഒരു കൊലപാതകം മാത്രമേ നടന്നിരുന്നുള്ളൂ[19].
വെടിവയ്പ്പുകൾ
കറുപ്പ്: തോക്കുധാരിയുടെ വീടിന്റെ സ്ഥാനം ചുവപ്പ്: വെടിവയ്പ്പുകൾ നടന്ന സ്ഥലം
2012 ഡിസംബർ 14നു രാവിലെ 9:30യ്ക്കു മുമ്പ് എപ്പോഴോ ആദം പീറ്റർ ലൻസ തന്റെ 52 വയസ്സുള്ള അമ്മയെ മുഖത്തു വെടിവച്ച് കൊന്നു എന്നു വിശ്വസിക്കപ്പെടുന്നു[13]. കുറ്റാന്വേഷകർ പിന്നീട് അമ്മയുടെ ശവശരീരം പൈജാമ ധരിച്ച് തലയ്ക്ക് നാലു വെടിയേറ്റ നിലയിൽ കട്ടിലിൽ കണ്ടെത്തിയിരുന്നു[20]. ലൻസ പിന്നീട് അമ്മയുടെ കറുത്ത ഹോണ്ട സിവിക്ക് ഓടിച്ച് സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിലെത്തി[12][13].
ലൻസ രാവിലെ 9:35നു മുതൽ സ്കൂളിൽ വെടിവയ്പ്പ് തുടങ്ങി[21], സ്കൂളിനു മുമ്പിലെ ഗ്ലാസ് വാതിൽ വെടിവയ്ച്ചു തുറന്ന് അകത്തേയ്ക്കു കടന്നു[22]. ചട്ടയും മുഖംമൂടിയും ഉൾപ്പെടെ കറുത്ത മിലിറ്ററി സ്റ്റൈൽ വേഷവിധാനങ്ങൾ ആയിരുന്നു ലൻസ അണിഞ്ഞിരുന്നത്[23][24]. രാവിലെയുള്ള അറിയിപ്പുകൾക്കുള്ള ഇന്റർകോം സിസ്റ്റത്തിലൂടെ വെടിവയ്പ്പു ശബ്ദങ്ങൾ ചില ദൃക്ഷാക്ഷികൾ കേട്ടിരുന്നു[25].
പുറത്തു വെടിവയ്പ്പു ശബ്ദം കേട്ടപ്പോൾ പ്രിൻസിപ്പാൾ ഡോൺ ഹോഷ്സ്പ്രങും സ്കൂൾ മനഃശാസ്ത്രജ്ഞ മേരി ഷെർലാക്കും മറ്റു അദ്ധ്യാപകരുമായി സ്റ്റാഫ് മീറ്റിങ്ങിലായിരുന്നു[26]. ഹോഷ്സ്പ്രങും ഷെർലാക്കും പെട്ടെന്നു റൂമിൽനിന്നു പുറത്തുകടന്ന് ലൻസയെ നേരിടാൻ കുതിച്ചു. ലൻസ രണ്ടുപേരെയും ഹാൾവേയിൽ വെടിവച്ചുകൊന്നു[26][27]. സ്റ്റാഫ് മീറ്റിങിലുണ്ടായിരുന്നു ഡയാൻ ഡെ എന്ന സ്കൂൾ തെറാപ്പിസ്റ്റും വെടിവയ്പ്പും നിലവിളിയും തുടർന്ന് കൂടുതൽ വെടിവയ്പ്പു കേൾക്കുന്നതും സാക്ഷ്യപ്പെടുത്തിയിരുന്നു[27]. മീറ്റിങ് റൂമിലുണ്ടായിരുന്ന നടാലി ഹാമ്മണ്ട് എന്ന വൈസ് പ്രിൻസിപ്പാൾ ഡോറിൽ തടഞ്ഞുനിന്ന് അത് അടച്ച് നിർത്താൻ ശ്രമിച്ചു[27][28]. കാലിനും കൈയ്ക്കും വെടിയേറ്റ അവർ ഡാൻബറി ഹോസ്പിറ്റലിൽ ചികിത്സയിലാണ്[27][28].
വിക്ടോറിയ സോട്ടൊ എന്ന അദ്ധ്യാപിക കുറെ കുട്ടികളെ ക്ലോസെറ്റിലും അലമാരയിലും ഒളിപ്പിച്ചു[26][29][30]. ക്ലാസിൽ ലൻസ കയറിയപ്പോൾ കുട്ടികൾക്കും ലൻസ്യ്ക്കും ഇടയ്ക്കു തടസ്സം നിന്ന അവരെ ലൻസ വെടിവച്ചു കൊന്നു[26][30]. ഒക്ടോബർ മുതൽ സബ്സ്റ്റിറ്റ്യൂട്ട് അദ്ധ്യാപികയായിരുന്ന ലോറെൻ റൂസോയും മുഖത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു[31]. ആൻ മേരി മർഫി എന്ന അദ്ധ്യാപികയും ക്ലാസിൽ കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു[31].
9:46നും 9:53നും ഇടയ്ക്ക് 50നും 100നും ഇടയ്ക്ക് ഷോട്ടുകൾക്കു ശേഷം വെടിവയ്പ്പു നിന്നു[32]. ലൻസ തന്റെ വെടിവയ്പ്പിനിരയായവരെ പലതവണ വെടിവച്ചിരുന്നു, ഒരാളെയെങ്കിലും 11 പ്രാവശ്യവും[33]. മിക്കവാറും വെടിവയ്പ്പും രണ്ടു ഒന്നാം ക്ലാസ് റൂമുകളിലായിരുന്നു. 14 മരണങ്ങൾ ഒന്നിലും 6 മറ്റൊന്നിലും. ആറിനും ഏഴിനും വയസ്സ് പ്രായമുള്ള എട്ട് ആൺകുട്ടികളും പന്ത്രണ്ട് പെൺകുട്ടികളുമായിർന്നു മരിച്ചത്[34]. മരിച്ച മുതിർന്നവരെല്ലാം സ്കൂളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളായിരുന്നു. പോലീസ് വന്നപ്പോഴേയ്ക്കും ലൻസ തന്റെ തലയ്ക്കു വെടിവച്ച് ആത്മഹത്യ ചെയ്തു[35][36][37][38].
↑John Christofferson; Matt Apuzzo; Jim Fitzgerald; Bridget Murphy; Pat Eaton-Robb (December 16, 2012). "Evidence hints at deadlier plan in Conn. massacre". The Washington Times. Associated Press. Retrieved December 30, 2012.