സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം
സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം തെക്കൻ കാലിഫോർണിയയിലെ ദേശീയസ്മാരകമാണ്. ഈ മേഖല സാൻന്ത റോസ മലനിരകളിലും സാൻ ജാസിന്റോ മലനിരകളിലും വടക്ക്ഭാഗം അർദ്ധദ്വീപിലും ആണ് കാണപ്പെടുന്നത്. റിവർസൈഡ് കൗണ്ടിയിലെ തെക്ക് കോച്ചെല്ല താഴ്വരയിലും ലോസ് ആഞ്ചെലെസിന്റെ തെക്ക്-കിഴക്ക് ഏകദേശം160 കിലോമീറ്റർ വിസ്തൃതിയിൽ ഈ ദേശീയസ്മാരകം സ്ഥിതിചെയ്യുന്നു. [2] വിവരണം![]() സാൻന്ത റോസ, സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം കോൺഗ്രെഷണൽ ലെജിസ്ലേഷൻ വഴി ഒക്ടോംബർ 2000-ത്തിലാണ് നിലവിൽ വന്നത്. 280,071 ഏക്കർ(113,341 ha) വിസ്തീർണ്ണത്തിൽ ഈ മേഖല കാണപ്പെടുന്നു.[3] യു.എസ്.ഫോറസ്റ്റ് സെർവീസും-സാൻ ബർണാർഡിനൊ ദേശീയ വനം, യു.എസ്.ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റും (BLM) ചേർന്നാണ് ഈ പ്രദേശത്തെ ഭരണച്ചുമതല നടത്തുന്നത്.[4] [5] നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസസിൽപ്പെടുന്ന 200 കൾച്ചറൽ റിസോഴ്സസിൽ ഈ ദേശീയസ്മാരകവും രേഖപ്പെടുത്തിയിട്ടുണ്ട്.[6] ബിഗ് ഹോൺ ഷീപ്പ് (Ovis canadensis cremnobates) ഇവിടത്തെ ജീവജാലങ്ങളിൽപ്പെടുന്നു. ![]() അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾSanta Rosa and San Jacinto Mountains National Monument എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia