സാൻന്ത റോസ മലനിരകൾ![]() സാൻന്ത റോസ മലനിരകൾ അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്നു. ഈ ചെറിയ മലനിരകൾ മെട്രോപൊളിറ്റൻ പ്രദേശമായ സാൻ ഡിയാഗോവിലെ അർദ്ധദ്വീപിലാണ് നിലനിൽക്കുന്നത്. സാൻന്ത റോസ മലനിരകൾ തെക്കൻ കാലിഫോർണിയയിലെ ദേശീയ സ്മാരകമായിട്ടാണ് (സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം) അറിയപ്പെടുന്നത്.[1] ഭൂമിശാസ്ത്രംതെക്കൻ കാലിഫോർണിയയിലെ സാൻ ഡിയാഗോ നദിയ്ക്കരികിലെ കോച്ചെല്ല താഴ്വരയിൽ പടിഞ്ഞാറൻഭാഗത്ത് 48 കിലോമീറ്റർ വിസ്താരത്തിൽ ഈ മലനിരകൾ വ്യാപിച്ചുകിടക്കുന്നു. വടക്കേ അറ്റം സാൻ ജാസിന്റോ മലനിരകളുമായി ചേർന്നു കിടക്കുന്നു. അതിനു കുറുകെ ക്കൂടി ദേശീയപാത കാലിഫർണിയ സ്റ്റേറ്റ് റൂട്ട് 74 കടന്നു പോകുന്നു.[2] ഈ മേഖലയിലെ ഉയരംകടിയ കൊടുമുടിയായ ടോറോ കൊടുമുടി 8,716 അടി (2,657 m) ഉയരത്തിൽ തെക്കൻ പാം സ്പ്രിങ്സിൽ ഏകദേശം 35 കിലോമീറ്റർ വിസ്താരത്തിൽ സ്ഥിതിചെയ്യുന്നു. സാൻന്ത റോസ മലനിരകൾ ഗ്രേറ്റ് ബേസിൻ ഡിവൈഡ് ഭൂപ്രദേശവും സാൾടൺ സിങ്ക് വാട്ടർഷെഡ് കൂടിയാണ്. ചരിത്രംസാൻന്ത റോസ മലനിരകൾ ആദ്യമായി ശ്രദ്ധയിലെത്തിച്ചയത് 1774-ൽ സ്പാനിഷ് സഞ്ചാരിയായ ജുൻ ബോട്ടിസ്റ്റാ ഡി ആൻസ[3] ആയിരുന്നു.1901-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ജിയോളജിക്കൽ സർവ്വേ ആണ് സാൻന്ത റോസ മലനിരകൾ എന്ന പേര് ആദ്യമായി കൊണ്ടുവന്നത്. സസ്യജന്തുജാലങ്ങൾസാൻന്ത റോസ മേഖല കിടക്കുന്നത് കൊളറാഡോ മരുഭൂമിയിലാണ്. കിഴക്കൻ സാൻന്ത റോസ മലനിരകളിൽ പ്രകൃതിദത്തമായ മരുപ്പച്ചകൾ കണ്ടുവരുന്നു. തദ്ദേശ സസ്യമായ കാലിഫോർണിയ ഫാൻ പാം (Washingtonia filifera) ഇവിടത്തെ സസ്യജാലത്തിൽപ്പെടുന്നു. [4] ബിഗ് ഹോൺ ഷീപ്പ് (Ovis canadensis) ഇവിടെ ധാരാളം കാണപ്പെടുന്നു. അവലംബം
പുറം കണ്ണികൾSanta Rosa Mountains (California) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia