സി. ഗോവിന്ദപ്പണിക്കർ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.ജി. പണിക്കർ എന്ന സി. ഗോവിന്ദപ്പണിക്കർ (ജീവിതകാലം: 1928 - 09 മേയ് 2004)[1]. ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1928-ൽ ജനിച്ചു, കെ.പി. പാറുക്കുട്ടി പിഷാരസ്യാർ ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് ഒരു മകളുമുണ്ടായിരുന്നു. രാഷ്ട്രീയ ജീവിതംവിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച സി. ഗോവിന്ദപ്പണിക്കർ 1949ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. 1952-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിൽ ഉറച്ച് നിൽക്കുകയും ചെയ്തു. ശ്രീകൃഷ്ണപുരം മണ്ഡലം രൂപംകൊണ്ടതിനു ശേഷം 1965-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. നാരായണാക്കുറുപ്പിനെ പരാജയപ്പെടുത്തി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച് മൂന്നും നാലും നിയമസഭകളിൽ അംഗമായി[2]. 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ. സുകുമാരനുണ്ണിയോട് പരാജയപ്പെട്ടു. കാർഷിക മേഖല തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത അദ്ദേഹം കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരം കാണാനും ശ്രദ്ധിച്ചിരുന്നു[3]. സി.പി.എം. പാലക്കാട് ജില്ലാക്കമ്മറ്റിയംഗം, വെള്ളിനേഴി പഞ്ചായത്തംഗം, കർഷക സംഘം പാലക്കട് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1986-ൽ സി.എം.പി. രൂപീകരിച്ചപ്പോൾ സി.പി.എം. വിട്ട് അദ്ദേഹം സി.എം.പി.യിൽ ചേർന്നു. തന്റെ അവസാന നാളുകളിൽ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന അദ്ദേഹം പ്രായാധിക്യവും അതിനോടനുബന്ധിച്ച അസുഖങ്ങളും കാരണം 2004 മേയ് മാസം ഒൻപതാം തീയതി പാലക്കാട് വച്ച് അന്തരിച്ചു[4]. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia