സി.എസ്. ചെല്ലപ്പ
തമിഴ് ഗദ്യസാഹിത്യത്തിന് പുതിയ കലാനുഭവം പകർന്ന എഴുത്തുകാരനാണ് ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പ (29 സെപ്റ്റംബർ 1912- 18 ഡിസംബർ 1998). സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.[1][2] പത്ര പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി കഥകൾ എഴുതി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചെല്ലപ്പയുടെ 'ജീവനാംശം' തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തമിഴിലെ സാഹിത്യവിമർശനത്തെക്കുറിച്ചുള്ള ചെല്ലപ്പയുടെ 'തമിഴ് സിറുകതൈ പിറക്കിറത്' (1974) എന്ന ഗ്രന്ഥം തമിഴിലെ ചെറുകഥാസാഹിത്യത്തിനുള്ള പ്രൗഡമായ ഒരവതാരികയാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.[3] സുതന്തിരദാഹം എന്ന നോവലിന് 2001 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തമിഴ് സാഹിത്യത്തിലെ മണിക്കൊടി സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു. ജീവിതരേഖതേനനി ജില്ലയിലെ ചിന്നമാനൂരിൽ സർക്കാർ ജീവനക്കാരനായിരുന്ന സുബ്രമണിയ അയ്യരുടെ മകനായി ജനിച്ചു. തൂത്തുക്കുടിയിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ബത്‌ലഗുണ്ടു സത്യാഗ്രഹത്തിൽ പങ്കെടുത്ത് 1941 ൽ അറസ്റ്റു വരിച്ചു. ആറു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. മുപ്പതുകളോടെ കഥയെഴുത്തിൽ സജീവമായ ചെല്ലപ്പ നൂറോളം ചെറുകഥകളും അൻപതോളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൃതികൾനോവലുകൾ
നാടകങ്ങൾ
സാഹിത്യ വിമർശനം
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia