സി.എൻ രാമചന്ദ്രൻ നായർകേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് സി.എൻ രാമചന്ദ്രൻ നായർ. (ജനനം: 1950 ഒക്ടോബർ 1) കോട്ടയം മരങ്ങോളി സ്വദേശിയായ അദ്ദേഹം കുറവിലങ്ങാട് ദേവമാതാ കോളേജ്, തിരുവന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ്, ചേർത്തല എൻ.എസ്.എസ് കോളേജ് തുടങ്ങിയ കോളേജുകളിലെ പഠനശേഷം എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമബിരുദമെടുത്തു. 1975 സെപ്റ്റംബർ 11-ാം തീയതി അഭിഭാഷകനായി സന്നതെടുത്ത സി.എൻ രാമചന്ദ്രൻ നായർ എറണാകുളത്ത് പരിശീലനം ആരംഭിച്ചു.[1] മേനോൻ ആന്റ് പൈ എന്ന പ്രമുഖ അഭിഭാഷക സ്ഥാപനത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം നികുതി, ക്രിമിനൽ അപ്പീൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധനായി അറിയപ്പെട്ടു.[2]. 2001 സെപ്റ്റംബർ 27 ന് അദ്ദേഹം കേരള ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിതനായി. മുഖ്യന്യായാധിപനായിരുന്ന ജസ്റ്റിസ് ജെ. ചെലമേശ്വർ സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപന്മാരിലൊരാളായ ജസ്റ്റിസ് രാമചന്ദ്രൻ നായരെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്. അവലംബം
|
Portal di Ensiklopedia Dunia