സി.എൽ. പൊറിഞ്ചുകുട്ടി
ചിത്രകാരൻ, കലാധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സി.എൽ. പൊറിഞ്ചുകുട്ടി(ജനനം : 1932) . 2011 ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയിട്ടുണ്ട്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലായിരുന്നു[1]. ജീവിതരേഖ932ൽ തൃശൂരിൽ കേച്ചേരിക്കടുത്തു ചിറനെല്ലൂരിൽ ലൂയിസിൻറേയും താണ്ടമ്മയുടേയും മകനായി ജനിച്ചു. പി. ഐ. ഇട്ടൂപ്പായിരുന്നു പൊറിഞ്ചുക്കുട്ടിയുടെ ഗുരു. പെയ്ൻറിങ്ങിൽ ഡിപ്ലോമ നേടി. 1956ൽ അധ്യാപകനായി. ആദ്യം തിരുവനന്തപുരത്ത്. 1968ൽ രാജസ്ഥാനിലെ ഉദയ്പൂർ യൂനിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ബിരുദം. രവിവർമ സ്കൂൾ ഒഫ് പെയ്ൻറിങ്ങിൽ ഫാക്വൽറ്റിയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ട്രിവാൻഡ്രം സ്കൂൾ ഒഫ് ആർട്സിലെത്തി. .കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ബിരുദവും ആർട്ട് എജുക്കേഷനിലെ നാഷനൽ ഡിപ്ളോമയും തുടങ്ങുന്നതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.1986 മുതൽ 1988 വരെ കേരള ലളിത കലാ അക്കാഡമിയുടെ ചെയർമാൻ, കേന്ദ്ര ലളിത കലാ അക്കാഡമിയുടെ സെക്രട്ടറി, തുടർച്ചയായി മൂന്നു തവണ കേന്ദ്ര ലളിത കലാ അക്കാഡമി വൈസ് ചെയർമാൻ. എന്നീ നിലകളിൽ പ്രവർത്തിച്ചു. നാഷനൽ ജൂറി ചെയർമാൻ, കമ്മിറ്റി ഫോർ ട്രിനാലെ ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അംഗം, ന്യൂദൽഹിയിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൻെറ ആർട്ട് പർച്ചേസ് വിഭാഗം അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോംബെ, ജയ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സോളോ എക്സിബിഷനുകൾ നടത്തി[2][3] പുരസ്കാരങ്ങൾ
പുറം കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia