സി.കെ. ചന്ദ്രപ്പൻ
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ(നവംബർ 11 1936 - മാർച്ച് 22 2012)[1]. ജീവിതരേഖപുന്നപ്ര-വയലാർ സമരത്തിന്റെ നായകരിൽ പ്രമുഖനും 'വയലാർ സ്റ്റാലിൻ' എന്ന പേരിൽ പ്രശസ്തനുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി 1936 നവംബർ 11-ന് ജനനം.[2] വേലപ്പൻ, കൃഷ്ണപ്പൻ, രാജപ്പൻ എന്നിവരായിരുന്നു സഹോദരന്മാർ. ഏതാനും മാസങ്ങളായി പ്രോസ്ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രപ്പൻ 2012 മാർച്ച് 22-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3] മരണസമയത്ത് അദ്ദേഹം സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ശവകുടീരമായ വലിയ ചുടുകാട്ടിൽ സംസ്കരിച്ചു. ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ[4]. എന്റെ ഇന്നലെകൾ എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്. വിദ്യഭ്യാസംചേർത്തലയിലും തൃപ്പൂണിത്തുറയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം. സംഘടനാ പ്രവർത്തനത്തിന്റെയും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായുണ്ടായിരുന്ന അടുപ്പത്തിന്റെയും പേരിൽ ഇദ്ദേഹത്തിന് മഹാരാജാസിൽ ഡിഗ്രി കോഴ്സിനു പ്രവേശനം നിഷേധിക്കപ്പെട്ടു.[5] എന്നാൽ പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ ഡിഗ്രിക്ക് പ്രവേശനം നേടിയ ചന്ദ്രപ്പൻ അവിടെ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അധികാരങ്ങൾപാർട്ടി പിളർന്നപ്പോൾ സി.പി.ഐ.-യ്ക്കൊപ്പം ഉറച്ചുനിന്നു.
സമരങ്ങളും ജയിൽവാസവുംഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹിയിലെ തീഹാർ ജയിലിലും, കൊൽക്കത്തയിലെ റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു. ബഹുമതികൾഏറ്റവും മികച്ച പാർലമെന്റേറിയനുള്ള നിയമസഭയുടെയും ലോക്സഭയുടെയും ബഹുമതികൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, റോമിൽ നടന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം, ലോക യുവജന ഫെഡറേഷൻ സമ്മേളനങ്ങൾ തുടങ്ങി പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചന്ദ്രപ്പൻ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പുകൾമൂന്നു തവണ പാർലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[7]
അവലംബം
C. K. Chandrappan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia