ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
കേരളീയനായ ചിത്രകാരനായിരുന്നു സി.കെ.രാ എന്നറിയപ്പെട്ടിരുന്ന സി.കെ. രാമകൃഷ്ണൻ നായർ(23 മേയ് 1915 – 16 സെപ്റ്റംബർ 1994). കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. അക്കാദമി ചെയർമാനായും പ്രവർത്തിച്ചു.
ജീവിതരേഖ
തിരുവല്ല ശ്രീവല്ലക്ഷേത്രത്തിന് സമീപത്തെ ശങ്കരവേലിൽ തറവാട്ടിൽ പാലിയക്കര കൊട്ടാരത്തിലെ രാമവർമ്മ കോയിതമ്പുരാന്റെയും ശങ്കരവേലിൽ കുഞ്ഞുകുട്ടിയമ്മയുടെയും മകനായി ജനനം. മാവേലിക്കരയിലെ രവിവർമ്മ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു. രാജാ രവിവർമ്മയുടെ മകൻ രവിവർമ്മയായിരുന്നു പ്രധാന ഗുരു. പഠനാനന്തരം ബോംബെയിൽ ബ്രിട്ടീഷ് ഇൻഫോർമേഷൻ വകുപ്പ് ഉദ്യോഗസ്ഥനായി. ഇക്കാലത്തെ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ചിത്ര പരമ്പര ശ്രദ്ധേയമായി. പിന്നീട് കോയമ്പത്തൂരിൽ ചിത്രകലാധ്യാപകനായി. ശാന്തിനികേതനിൽജാമിനിറോയി, നന്ദലാൽ ബോസ് എന്നിവരുടെ പക്കൽ കുറേക്കാലം പരിശീലനം നേടിയ സികെരാ മാവേലിക്കര ഫൈൻ ആർട്സിൽ അധ്യാപകനായി. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ സൂപ്രണ്ടായി. ആധുനിക ചിത്രകലയെക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതി.[1] അവിവാഹിതനായിരുന്നു. 1988ൽ രായെക്കുറിച്ച് 'ഒരു ചിത്രകാരന്റെ ദിവാസ്വപ്നങ്ങൾ' എന്ന പേരിൽ ഒരു ഡോക്യുമെന്ററിയുണ്ട്.[2]
പ്രധാന ചിത്രങ്ങൾ
'കുരിശിൽനിന്നുള്ള അവരോഹണം', 'മീൻവില്പനക്കാരികൾ',
'സന്ധ്യാരാഗിണി'
'മരിച്ച കുട്ടി',
'കിണറ്റുകരയിലെ സ്ത്രീ'
'സിങ്ങിങ് ബേർഡ്' (തിരുവനന്തപുരം മ്യൂസിയം ആർട്ട് ഗാലറിയിൽ)
'ടെമ്പിൾ ഫന്റാസിയ' (തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നു)