സി.ജി. രാമചന്ദ്രൻ നായർശ്രദ്ധേയനായ ശാസ്ത്ര സാഹിത്യകാരനും അദ്ധ്യാപകനും, ശാസ്‌ത്രപ്രഭാഷകനുമാണ് ഡോ. സി.ജി രാമചന്ദ്രൻ നായർ(ജനനം : 29 ഒക്ടോബർ 1932). കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ ചെയർമാനായിരുന്നു. ജീവിതരേഖആലുവ കുറ്റിപ്പുഴയിൽ ജനിച്ചു. ഒന്നാം റാങ്കോടെ രസതന്ത്രത്തിൽ എം.എസ്‌സി. ബിരുദം നേടി. ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് സ്വർണമെഡലോടെ പി.എച്ച്.ഡിയും. ജർമ്മനിയിലും ബ്രിട്ടനിലും ഉപരിപഠനം നടത്തി. കേരള യൂനിവേഴ്‌സിറ്റി രസതന്ത്രവിഭാഗം തലവനായി പ്രവർത്തിച്ചു. സയൻസ് ഫാക്കൽട്ടി ഡീൻ, കേരള സംസ്‌ഥാന ശാസ്‌ത്രസാങ്കേതിക പരിസ്‌ഥിതി കമ്മിറ്റി ചെയർമാൻ, അൾജിയേഴ്‌സിൽ യൂനിവേഴ്‌സിറ്റി പ്രൊഫസർ, കേരള സർക്കാരിന്റെ സർവവിജ്‌ഞ്ഞാനകോശം ഡയറക്‌ടർ[1] എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.[2] ശാസ്‌ത്ര ലേഖനങ്ങളുടെയും നൂറ്റിയിരുപതോളം ശാസ്‌ത്ര പ്രബന്ധങ്ങളുടെയും കർത്താവാണ്. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia