സി.ബി.സി. വാര്യർ![]() ഹരിപ്പാട് മുൻ എം.എൽ.എ.യും സി.പി.ഐ.എം നേതാവുമായിരുന്നു ചെമ്പകശ്ശേരി ബാലകൃഷ്ണവാര്യർ ചന്ദ്രശേഖരവാര്യർ എന്ന സി.ബി.സി. വാര്യർ(30 ഒക്ടോബർ 1932 - 17 ജൂൺ 2013). ഹരിപ്പാട് നിയോജക മണ്ഡലത്തിൽനിന്ന് മൂന്നും നാലും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.എം. ആലപ്പുഴയിലെ മുൻ ജില്ല സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ആയിരുന്നു. കെ.എഫ്.സി, കെ.എസ്.എഫ്.ഇ, അഗ്രോ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിലെ തൊഴിലാളി സംഘടനകളുടെ യൂണിയൻ പ്രസിഡന്റായിരുന്നു. [1] ജീവിതരേഖഹരിപ്പാട് ചെമ്പകശ്ശേരി വാര്യത്ത് ജനിച്ചു. ഹരിപ്പാട് ക്ഷേത്രത്തിൽ കഴകം ഉള്ള കുടുംബമാണ് ഈ വാര്യം. ബിരുദശേഷം നിയമബിരുദം നേടി അഭിഭാഷകനായി. കമ്മ്യൂണിസ്റ്റ് പാർടിയുടെ വിദ്യാർഥി സംഘടനയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സിബിസി വാര്യർ, കാർത്തികപള്ളി താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കരുവാറ്റ, ഹഫ്ത്താപുരം മേഖലകളിലെ മിച്ചഭൂമി സമരങ്ങളുടെ മുൻ നിരയിൽ പ്രവർത്തിച്ചു. കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിൽ സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia