1983 മുതൽ 1987 വരെ
കെപിസിസി പ്രസിഡൻ്റും
കെ കരുണാകരൻ, എ.കെ. ആൻ്റണി മന്ത്രിസഭകളിലെ കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു സി.വി. പത്മരാജൻ( 22 ജൂലൈ 1931 - 16 ജൂലൈ 2025).[1][2][3][4]
ജീവിതരേഖ
കൊല്ലംജില്ലയിലെപരവൂരിൽ
കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി
1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി.എ, ബി.എൽ ബിരുദങ്ങൾ നേടി.1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.[5]
രാഷ്ട്രീയ ജീവിതം
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം.
കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു.
1982-ലും 1991-ലും ചാത്തന്നൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 93-മത്തെ വയസിൽ 2025 ജൂലൈ 16ന്
വൈകിട്ട് 7:00 മണിക്ക് അന്തരിച്ചു.
സംസ്കാര ചടങ്ങുകൾ ജൂലൈ 17ന്
വൈകുന്നേരം 4 മണിയോടെ പരവൂരിലെ
വീട്ടുവളപ്പിൽ നടന്നു.[8][9]