സി.വി. പാപ്പച്ചൻഒരു മുൻ ഇന്ത്യൻ ഫുട്ബാൾ താരമാണ് സി. വി. പാപ്പച്ചൻ (ജനനം: 1962). ഇദ്ദേഹത്തിന്റെ ജനനം കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആണ്. ഇന്ത്യയെ ചില മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നയിച്ചിട്ടുണ്ട്. [1] ജീവിത രേഖപറപ്പൂരില് ജനിച്ച പാപ്പച്ചൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കടന്നുവന്നത് 1982 ലാണ്. ഫുട്ബോൾകേരള പോലീസ് ഫുട്ബോൾ ടീമിൽ 1982-1998 കാലഘട്ടത്തിൽ കളിച്ചു. ഇതിനു ശേഷം 1998-99 കാലഘട്ടത്തിൽ എഫ്.സി.കൊച്ചിനു വേണ്ടി കളിച്ചു. കേരള പോലീസ്, കേരള സംസ്ഥാന ഫുട്ബോൾ ടീം, ഇന്ത്യൻ ഫുട്ബോൾ ടീം എന്നീ ടീമുകളിൽ ക്യാപ്റ്റൻ ആയിട്ടുണ്ട്. 1987 ൽ കോഴിക്കോട് നടന്ന നെഹ്രു കപ്പ് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്, 1991 ൽ തിരുവനന്തപുരത്ത് നടന്ന നെഹ്രു കപ്പ് എന്നിവയിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. 1993 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ ഫൈനലിൽ കേരളത്തിന്റെ വിജയ ഗോൾ നേടിയത് പാപ്പച്ചനായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായ ഒരു കോണിൽ നിന്നും പാപ്പച്ചൻ നേടിയ ആ ഗോൾ അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഗോളായി ആരാധകർ മനസ്സിൽ സൂക്ഷിക്കുന്നു. അന്ന് കേരളം മഹാരഷ്ട്രയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി രണ്ടാം തവണ സന്തോഷ് ട്രോഫി നേടി.[2] ഔദ്യോഗിക ജീവിതംകേരള സംസ്ഥാന പോലിസ് വകുപ്പിൽ ഡെപ്യൂട്ടി കമാഡന്റായി ജോലി ചെയ്യുന്നു. അവാർഡുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia