സി ലന്ന ദേശീയോദ്യാനം
സി ലന്ന ദേശീയോദ്യാനം തായ്‌ലന്റിലെ ചിയാങ്മയി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ്. അനേകം വെള്ളച്ചാട്ടങ്ങളും അരുവികളും ഗുഹകളും ഈ പർവ്വതപ്രദേശത്തുള്ള പാർക്കിലുണ്ട്. പിങ് നദിയുടെ അനേകം കൈവഴികൾ ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു.[1] ഭൂമിശാസ്ത്രംചിയങ്മയി പട്ടണത്തിൽനിന്നും 65 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. 1,406 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഇവിടത്തെ ഏറ്റവും ഉയർന്ന ഭാഗം ചൊം ഹോട് ആണ്. ഇതിനു 1,718 മീറ്റർ ഉയരമുണ്ട്. 20 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള മായ് എങാത് സൊംബോൺ ചോൺ ജലസംഭരണി ഈ ദേശീയോദ്യാനത്തിലാണ്.[2][3]:101 ചരിത്രം1989 ആഗസ്ത് 1നാണ് സി ലന്ന തായ്‌ലന്റിന്റെ അറുപതാമത് ദേശീയോദ്യാനമായത്. ആകർഷണംമോൺ ഹിൻ ലായ് വെള്ളച്ചാട്ടം മേ ങ്കാട്ട് വനത്തിൽ സ്ഥിതി ചെയ്യുന്ന ഒമ്പത് തട്ടുകളുള്ള വെള്ളച്ചാട്ടമാണ്. ഹുവായ് മേ രംഗോങ്, ഹുവായ് പാ ഫ്ലു എന്നിവയാണ് മറ്റ് വെള്ളച്ചാട്ടങ്ങൾ[4]നോങ് ഫാ ഗുഹയിൽ സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലാഗ്മിറ്റുകളും ഉണ്ട്.[2] സസ്യജാലവും ജന്തുജാലവുംഈ ദേശീയോദ്യാനത്തിൽ അനെകം തരം വനവിഭാഗങ്ങൾ കാണാനാകും. നിത്യഹരിതനങ്ങൾ, ഇലപൊഴിയും വനങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. അവലംബംസി ലന്ന ദേശീയോദ്യാനം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia