സിംഗപ്പൂരിന്റെ ചരിത്രം
ആധുനിക സിംഗപ്പൂരിന്റെ ചരിത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായത് മുതൽ ആരംഭിക്കുന്നുവെന്നിരുന്നാലും, 14-ആം നൂറ്റാണ്ടിൽ സിംഗപ്പൂർ ദ്വീപിൽ ഒരു സുപ്രധാന വാണിജ്യകേന്ദ്രം നിലനിന്നിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു. സിംഗപുര രാജ്യത്തിന്റെ അവസാന ഭരണാധികാരിയായ പരമേശ്വരയെ അയുത്തായ സാമ്രാജ്യം പുറത്താക്കുകയും തുടർന്ന് അദ്ദേഹം മലാക്ക സ്ഥാപിക്കുകയും ചെയ്തു. സിംഗപ്പൂർ പിന്നീട് മലാക്ക സുൽത്താനേറ്റിന്റെയും പിന്നീട് ജോഹർ സുൽത്താനേറ്റിന്റെയും കീഴിലായി. 1819-ൽ, ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായ സ്റ്റാംഫോർഡ് റഫ്ൾസ് ഒരു ഉടമ്പടിയിൽ ചർച്ച നടത്തി, ദ്വീപിൽ ഒരു വ്യാപാര തുറമുഖം സ്ഥാപിക്കാൻ ജോഹോർ, ബ്രിട്ടീഷുകാരെ അനുവദിച്ചു. ഇത് 1867-ൽ സിംഗപ്പൂർ കോളനി സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. സിംഗപ്പൂരിന്റെ പുരോഗതിക്കുള്ള പ്രധാന കാരണം മലായ് ഉപദ്വീപിന്റെ അറ്റത്തായി പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന അതിന്റെ തന്ത്രപ്രധാനമായ സ്ഥാനവും, പ്രകൃതിദത്തമായ ഒരു തുറമുഖത്തിന്റെ സാന്നിധ്യവും അതോടൊപ്പം ഒരു സ്വതന്ത്ര തുറമുഖമെന്ന നിലയുമാണ്.[1] രണ്ടാം ലോകമഹായുദ്ധസമയത്ത്, 1942 മുതൽ 1945 വരെ ജാപ്പനീസ് സാമ്രാജ്യം സിംഗപ്പൂർ കീഴടക്കി. ജപ്പാൻ കീഴടങ്ങിയപ്പോൾ, സിംഗപ്പൂർ, ബ്രിട്ടീഷ് നിയന്ത്രണത്തിലേക്ക് മടങ്ങി,കൂടുതൽ സ്വയം ഭരണം ലഭിച്ചതിന്റെ ഫലമായി സിംഗപ്പൂർ മലയ ഫെഡറേഷനുമായി ലയിച്ചു. 1963-ൽ മലേഷ്യ രൂപീകരിക്കപ്പെട്ടു. എന്നിരുന്നാലും, സിംഗപ്പൂരിലെ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയും മലേഷ്യയിലെ അലയൻസ് പാർട്ടിയും തമ്മിലുള്ള സാമൂഹിക അശാന്തിയും തർക്കങ്ങളും സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കുന്നതിൽ കലാശിച്ചു. 1965 ഓഗസ്റ്റ് 9-ന് സിംഗപ്പൂർ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി.
1990-കളോടെ, വളരെ വികസിത സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയും ശക്തമായ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നായി രാജ്യം മാറി. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപ്പാദനം ഉണ്ട്,[2] ഇത് ലോകത്ത് 7-ാം സ്ഥാനത്താണ്, കൂടാതെ യുഎൻ മാനവ വികസന സൂചികയിൽ ഇത് 9-ആം സ്ഥാനത്താണ്. [3][4][2] പുരാതന ചരിത്രംയവന സഞ്ചാരിയായ ടോളമി (ക്രി.വ. 95-162) സുവർണ്ണ ഉപദ്വീപിന്റെ (Golden Chersonese) അറ്റത്തിലായി സ്ഥിതിചെയ്യുന്ന സബാന [5] എന്ന പ്രദേശത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ബ്രിട്ടീഷ് കോളനിവൽക്കരണം1509-ൽ പോർച്ചുഗീസുകാരുടെ മലാക്കയിലേക്കുള്ള വരവോടെ 16-19 നൂറ്റാണ്ടുകൾക്കിടയിൽ, മലായ് ദ്വീപസമൂഹം യൂറോപ്യൻ കൊളോണിയൽ ശക്തികൾ ക്രമേണയായി കൈയടക്കി. പോർച്ചുഗീസുകാർക്ക് ആദ്യകാലത്ത് ഉണ്ടായിരുന്ന ആധിപത്യം തകർത്ത ഡച്ചുകാർ, മേഖലയിലെ ഒട്ടുമിക്ക തുറമുഖങ്ങളെയും നിയന്ത്രണത്തിലാക്കുകയും സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ കുത്തക സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള മറ്റ് കൊളോണിയൽ ശക്തികളുടെ സാന്നിധ്യം താരതമ്യേന ചെറുതായിരുന്നു.[6]
1824-ൽ, സുൽത്താനുമായി പിന്നീട് ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സിംഗപ്പൂർ ദ്വീപ് മുഴുവനായും തെമ്മെൻഗുങും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായി.[10] സിംഗപ്പൂർ തുറമുഖത്തെ ഒരു സ്വതന്ത്ര വ്യാപാര മേഖലായി നിലനിർത്തിയത്, ദ്വീപിന്റെ വികസനത്തെ വളരെയധികം സ്വാധീനിച്ചു. 1826-ൽ സിംഗപ്പൂർ, ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരാതിർത്തിക്കു കീഴിലുള്ള സ്റ്റ്രെയ്റ്റ് സെട്ടിൽമെന്റുകളിൽ ഒന്നായി മാറി.1836ഓടെ പ്രാദേശിക തലസ്ഥാനപദവിയും സിംഗപ്പൂരിന് ലഭിച്ചു.[11] റഫ്ൾസിന്റെ വരവിന് മുമ്പ്, ഒരായിരത്തോളം വരുന്ന തദ്ദേശീയ മലയ് വംശജരും ചുരുക്കം ചില ചൈനക്കാരുമാണ് ദ്വീപിൽ അധിവസിച്ചിരുന്നത്.[12] 1860 ആയപ്പോഴേക്കും ജനസംഖ്യ 80,000 ആയി വർദ്ധിച്ചു, അതിൽ പകുതിയിലധികവും ചൈനീസ് വംശജരായിരുന്നു.[10] ആദ്യകാലത്ത് ദ്വീപിലേക്ക് കുടിയേറിയ ഈ ആളുകളിൽ മിക്കവരും കുരുമുളക് തോട്ടങ്ങളിലും, ഗാംബിയർ(gambier) തോട്ടങ്ങളിലും വേലയ്ക്കായി വന്നവരായിരുന്നു.[13] പിന്നീട്, 1890കളിൽ, മലയ സിംഗപ്പൂർ എന്നിവിടങ്ങളിൽ റബർ കൃഷി ആരംഭിച്ചതോടെ,[14] സിംഗപ്പൂർ റബ്ബർ തരംതിരിക്കുന്നതിന്റെയും കയറ്റി അയക്കുന്നതിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറി.[10] ഒന്നാം ലോക മഹായുദ്ധം (1914–18) സിംഗപ്പൂരിനെ കാര്യമായി ബാധിച്ചിരുന്നില്ല, പൊതുവെ സംഘർഷങ്ങൾ ദക്ഷിണപൂർവ്വേഷ്യയിലേക്ക് വ്യാപിക്കാതിരുന്നതിനാലായിരുന്നു ഇത്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, സിംഗപ്പൂരിന്റെ പ്രതിരോധ സൈനികതന്ത്രത്തിന്റെ ഭാഗമായി, ബ്രിട്ടീഷുകാർ സിംഗപ്പൂരിൽ വളരെ വലിയൊരു നാവിക ബേസ് സ്ഥാപിച്ചു. ഈ പദ്ധതി 1923-ൽ വിളംബരം ചെയ്തെങ്കിലും, 1931-ൽ ജപ്പാൻകാർ മഞ്ചൂറിയ കീഴടക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ കാര്യമായ വേഗതയിൽ പുരോഗമിച്ചിരുന്നില്ല. 1939-ൽ ബേസിന്റെ പണീ പൂർത്തിയായപ്പോൾ, മൊത്തം ചെലവ് $500 ദശലക്ഷമായിരുന്നു*.[15] രണ്ടാം ലോക മഹായുദ്ധം![]() രണ്ടാം ലോക മഹായുദ്ധകാലത്ത്, ഇമ്പീരിയൽ ജപ്പാൻ സൈന്യം ബ്രിട്ടീഷ് മലയയിലേക്ക് കടന്നുകയറി, ഈ സംഭവം സിംഗപ്പൂർ യുദ്ധത്തിലാണ് കലാശിച്ചത്. 1942 ഫെബ്രുവരി 15ന് 60,000 ട്രൂപ്പുകളോട് കൂടിയ ബ്രിട്ടീഷ് സൈന്യം കീഴടങ്ങിയപ്പോൾ, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഇതിനെ വിശേഷിപ്പിച്ചത് "ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തവും ഏറ്റവും വലിയ അടിയറവു പറയലും" എന്നാണ്.[16] സിംഗപ്പൂരിനുണ്ടെ വേണ്ടിയുള്ള യുദ്ധത്തിൽ ബ്രിട്ടണ് വളരെ വലിയ നാശനഷ്ടമാണ് നേരിടേണ്ടിവന്നത്, ഏകദേശം 85,000 ആളുകൾ ബന്ധിയാക്കപ്പെട്ടു, ഇതിനു പുറമെ മലയയിൽ നടന്ന യുദ്ധത്തിൽ നിരവധി ആളുകളും മരിച്ചുവീണു.[17] ഏകദേശം 5,000 ആളുകൾക്ക് മരണമോ, അല്ലെങ്കിൽ അപായങ്ങളോ സംഭവിച്ചു എന്ന് കരുതുന്നു.[18] അതിൽ ഭൂരിഭാഗവും ഓസ്ട്രേലിയയിൽ നിന്നുള്ളവരായിരുന്നു.[19] ഈ യുദ്ധത്തിൽ ജപ്പാന്റെ 1,714ആളുകൾ കൊല്ലപ്പെടുകയും 3,378 ആളുകൾക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തു.[17][Note 1] ജാപ്പനീസ് ദിനപത്രങ്ങൾ സിംഗപ്പൂരിനുമേൽ ജപ്പാൻ വിജയം കൈവരിച്ചതായി പ്രഖ്യാപിച്ചു.[20] സിംഗപ്പൂരിനെ സ്യോനാൻ-തൊ(Syonan-to) (昭南島 Shōnan-tō ) എന്ന് പുനർ നാമകരണം ചെയ്തു. "ദക്ഷിണദിക്കിലെ പ്രകാശം" എന്നായിരുന്നു ഈ വാക്കിനർത്ഥം.[21][22] പിന്നീട് അരങ്ങേറിയ സൂക്ക് ചിംഗ് കൂട്ടക്കൊലയിൽ 5,000നും 25,000നും ഇടയിൽ ചൈനീസ് വംശജർ കൊല്ലപ്പെടുകയുണ്ടായി.[23] 1945-ൽ ജപ്പാനിൽനിന്നും സിംഗപ്പൂരിനെ സ്വതന്ത്രമാക്കാൻ ബ്രിട്ടീഷ് സഖ്യം തീരുമാനിച്ചു; എങ്കിലും ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിനും മുമ്പേതന്നെ യുദ്ധം അവസാനിച്ചിരുന്നു. സെപ്റ്റംബർ മാസത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ സിംഗപ്പൂരിൽ വീണ്ടും ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചു.[24] യുദ്ധാനന്തര കാലഘട്ടം1945 ആഗസ്ത് 15ന് ജപ്പാൻ കീഴടങ്ങിയതോടെ, സിംഗപ്പൂരിൽ അക്രമങ്ങളും അസ്ഥിരതയും അനുഭവപ്പെട്ടിരുന്നു; കവർച്ചയും പ്രതികാര-കൊലപാതകങ്ങളും ഈ കാലയളവിൽ വ്യാപകമായി. 1945 സെപ്റ്റംബർ 12ആം തിയതി ജപ്പാൻ സൈന്യത്തിന്റെ ഔപചാരിക കീഴടങ്ങൽ സ്വീകരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് സേനാനായകനും ദക്ഷിണപൂർവ്വേഷ്യ കമാൻഡിന്റെ സുപ്രീം അലൈഡ് കമാൻഡറുമായ ലൂയി മൌണ്ട്ബാറ്റൺ സിംഗപ്പൂരിലേക്ക് തിരിച്ചു. അതോടൊപ്പം 1946 മാർച്ച് മാസം വരെ ദ്വീപിന്റെ ഭരണം നിർവ്വഹിക്കുന്നതിനായി ബ്രിട്ടിഷ് സൈനിക ഭരണകൂടത്തിനും രൂപം നൽകി. യുദ്ധത്തിൽ സിംഗപ്പൂരിലെ നിരവധി അടിസ്ഥാന സൗകര്യ നിർമിതികൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു, സിംഗപ്പൂർ തുറമുഖത്തെ ചില നിർമിതികളും ഇതിൽ പെടും. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം, ജനങ്ങളിൽ പോഷകകുറവ്, അസുഖങ്ങൾ, അനിയന്ത്രിതമായ കുറ്റകൃത്യങ്ങൾ അക്രമ സംഭവങ്ങൾ എന്നിവയ്ക്കും കാരണമായി. ഭക്ഷ്യവസ്തുക്കളുടെ വിലകയറ്റം, തൊഴിലില്ലായ്മ, തൊഴിലാളികളുടെ അതൃപ്തി എന്നിവ മൂലം 1947-ൽ സിംഗപ്പൂരിൽ ഒരു പ്രക്ഷോപ പരമ്പരതന്നെ അരങ്ങേറുകയുണ്ടായി. ഇത് ഫലമായി പൊതുഗതാഗതം മുതലായ മറ്റ് സേവനരംഗങ്ങളിൽ കാര്യമായ സ്തംഭനം അനുഭവപ്പെട്ടു. 1947ന്റെ അവസാന നാളുകളോടെ സിംഗപ്പൂരിന്റെ സാമ്പത്തിക രംഗം കുറേശ്ശെ പുരോഗമിച്ചു തുടങ്ങി. ടിൻ, റബ്ബർ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ലോകത്തിനെ മറ്റ് കോണുകളിൽനിന്നും വർദ്ധിച്ചുവന്ന ആവശ്യകതയായിരുന്നു ഇതിന് നിദാനം. എങ്കിലും രാജ്യത്തിനെ സാമ്പത്തികരംഗം യുദ്ധ-പൂർവ്വ നിലയിലേക്ക് തിരിച്ചെത്തുവാൻ ഇനിയും കൂടുതൽ വർഷങ്ങൾ എടുക്കുമായിരുന്നു.[25] യുദ്ധത്തിൽ സിംഗപ്പൂരിനെ ജപ്പാനിൽനിന്നും പ്രതിരോധിക്കാൻ പോലുമാവാതെ, ബ്രിട്ടൺ നേരിട്ട പരാജയം, സിംഗപ്പൂരുകാർക്കിടയിൽ ബ്രിട്ടീഷ് സാമ്രജ്യത്തിനോടുണ്ടായിരുന്ന വിശ്വാസ്യതയെ ഇല്ലാതാക്കി. യുദ്ധത്തിന് ശേഷം വന്ന ദശാബ്ദങ്ങളിൽ സിംഗപ്പൂർ വളരെ വലിയ രാഷ്ട്രീയമാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന കോളനി-വിരുദ്ധ ദേശീയതാ മനോഭാവം, മെർദേക (മലയ് ഭാഷയിൽ സ്വാതന്ത്ര്യം എന്നർത്ഥം) എന്ന മുദ്രാവാക്യമായി അലയടിച്ചു. ഇതേസമയം ബ്രിട്ടീഷുകാർ തങ്ങളുടെ ഭാഗത്ത് നിന്നും, സിംഗപ്പൂർ, മലയ എന്നിവക്ക് നൽകിവന്നിരുന്ന സ്വയംഭരണാധികാരത്തിന്റെ തോത് പടിപടിയായി ഉയർത്തിക്കൊണ്ടുവന്നു.[25] 1946 ഏപ്രിൽ 1ന് സ്റ്റ്രെയ്റ്റ് സെറ്റിൽമെന്റുകളിൽ ബ്രിട്ടണുണ്ടായിരുന്ന സ്വാധീനം കുറയുകയും, ഗവർണർ തലവനായ ഭരണകൂടമുള്ള ഒരു ക്രൗൺ കോളനിയായി സിംഗപ്പൂർ മാറുകയും ചെയ്തു. 1947 ജൂലൈയിൽ, പ്രത്യേകമായ ഭരണനിർവ്വഹണ സമിതിയും നിയമനിർമ്മാണ സമിതിയും സ്ഥാപിക്കപ്പെട്ടു. തുടർന്നുള്ള വർഷത്തിൽ നിയമനിർമ്മാണസഭയിലേക്ക് ആറ് അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പും നിശ്ചയിച്ചു.[26] 1950-കളിൽ, തൊഴിലാളി യൂണിയനുകളും ചൈനീസ് സ്കൂളുകളുമായി ഉറച്ച ബന്ധം പുലർത്തിയിരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് അനുയായികൾ ഗവണ്മെന്റിനെതിരായി ഒരു ഗറില്ലാ യുദ്ധം തന്നെ പ്രഖ്യാപിച്ചു. ഇതിന്റെ പരിണതഫലമെന്നവണ്ണം മലയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ അരങ്ങേറിയ 1954 ലെ ദേശീയ സർവീസ് പ്രക്ഷോപങ്ങൾ, ചൈനീസ് മിഡിൽ സ്കൂൾ പ്രക്ഷോപങ്ങൾ, ഹോക്ക് ലീ ബസ് കലാപം തുടങ്ങിയ അനിഷ്ടകാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടുള്ളതാണ്.[27] 1955-ൽ സിംഗപ്പൂരിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ തൊഴിലാളി സഖ്യം പാർട്ടിയിൽനിന്നുള്ള നേതാവായിരുന്ന ഡേവിഡ് മാർഷൽ വിജയിച്ചു. സിംഗപ്പൂരിന്റെ സമ്പൂർണ്ണ സ്വയംഭരണാധികാരത്തിനുള്ള നിവേദനം അദ്ദേഹം ലണ്ടനിലേക്ക് അയച്ചു എങ്കിലും ബ്രിട്ടൺ ഇത് നിരാകരിക്കുകയാണുണ്ടായത്. 1956-ൽ അദ്ദേഹം രാജിവെച്ചതിനെതുടർന്ന് ലിം യൂ ഹോക്ക് പദവി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നയതന്ത്രനയങ്ങളുടെ ഫലമായി സിംഗപ്പൂരിന് പൂർണ്ണ ആഭ്യന്തര സ്വയം ഭരണാധികാരം നൽകാം എന്നത് ബ്രിട്ടന് ബോധ്യമായി, എങ്കിലും പ്രതിരോധവും വിദേശകാര്യവും അപ്പോഴും ബ്രിട്ടൺൻ്റെ കീഴിൽതന്നെ ആയിരുന്നു.[28] 1959 മേയ് മാസത്തിലെ തിരഞ്ഞെടുപ്പിൽ, പീപ്പ്ൾസ് ആക്ഷൻ പാർട്ടി വൻഭൂരിപക്ഷത്തോട്കൂടി വിജയിച്ചു. കോമൺ വെൽത്തിലെ ആഭ്യന്തരകാര്യങ്ങളിൽ സ്വയംഭരണാധികാരമുള്ള ആദ്യത്തെ രാജ്യമായി സിംഗപ്പൂർ. ലീ കുവാൻ യു സിംഗപ്പൂരിന്റെ ആധ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.[29] വിദേശകാര്യം, സൈന്യം തുടങ്ങിയ മേഖലകൾ ഇപ്പോഴും ബ്രിട്ടന്റെ കീഴിൽ തന്നെ ആയിരുന്നു എങ്കിലും സിംഗപ്പൂരിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പരിഗണിച്ചിരുന്നു. സിംഗപ്പൂർ ഗവർണർ ആയിരുന്ന സർ വില്യം ആൽമോണ്ട് കോഡിംഗ്ടൺ ഗുഡ് രാഷ്ട്രത്തിന്റെ ആദ്യത്തെ രാഷ്ട്രത്തലവനായി( Yang di-Pertuan Negara ) അധികാരമേറ്റു എങ്കിലും പിന്നീട് ഈ പദവി യൂസഫ് ബിൻ ഇഷക്ന് ലഭിച്ചു.[30] ലയനസമരംഇരുവരും തമ്മിലുള്ള ശക്തമായ ബന്ധം കാരണം സിംഗപ്പൂരിന്റെ ഭാവി മലയയിലാണെന്ന് PAP നേതാക്കൾ വിശ്വസിച്ചു. സിംഗപ്പൂരിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മ ദുരിതങ്ങൾ ലഘൂകരിച്ച് ഒരു പൊതു വിപണി സൃഷ്ടിക്കുന്നതിലൂടെ മലയയുമായി വീണ്ടും ഒന്നിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് കരുതി. എന്നിരുന്നാലും, PAP യുടെ ഒരു വലിയ കമ്മ്യൂണിസ്റ്റ് അനുകൂല വിഭാഗം, സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് ലയനത്തെ ശക്തമായി എതിർത്തു, അതിനാൽ PAP-യിൽ നിന്ന് വേർപിരിഞ്ഞ് ബാരിസൻ സോസിയാലിസ് രൂപീകരിച്ചു. മലയയിലെ ഭരണകക്ഷിയായ യുണൈറ്റഡ് മലെയ്‌സ് നാഷണൽ ഓർഗനൈസേഷൻ (UMNO) കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു, കൂടാതെ PAP യുടെ കമ്മ്യൂണിസ്റ്റ് ഇതര വിഭാഗങ്ങളെ UMNO പിന്തുണയ്ക്കുമെന്ന് സംശയിച്ചിരുന്നു. PAP ഗവൺമെന്റിനോടുള്ള അവിശ്വാസവും സിംഗപ്പൂരിലെ വലിയ വംശീയ ചൈനീസ് ജനസംഖ്യ മലയയിലെ വംശീയ സന്തുലിതാവസ്ഥയെ മാറ്റുമെന്ന ആശങ്കയും കാരണം ലയനം എന്ന ആശയത്തെക്കുറിച്ച് ആദ്യം സംശയം തോന്നിയ UMNO, ഒരു സംയുക്ത കമ്മ്യൂണിസ്റ്റ് ഭരണം വന്നാലോ എന്ന ഭയം നിമിത്തം, പിന്നീട് ലയന ആശയത്തെ പിന്തുണച്ചു. 1961 മെയ് 27-ന്, മലയയുടെ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ മലേഷ്യ എന്ന പേരിൽ ഒരു പുതിയ ഫെഡറേഷനായി അപരതീക്ഷിതമായി നിർദ്ദേശം നൽകി, അത് ഈ മേഖലയിലെ നിലവിലുള്ളതും പഴയതുമായ ബ്രിട്ടീഷ് അധീന പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു. ഫെഡറേഷൻ ഓഫ് മലയ, സിംഗപ്പൂർ, ബ്രൂണെ, നോർത്ത് ബോർണിയോ, സരവാക്ക് ആയിരുന്നു അത്. ബോർണിയൻ പ്രദേശങ്ങളിലെ അധിക മലായ് ജനസംഖ്യ സിംഗപ്പൂരിലെ ചൈനീസ് ജനസംഖ്യയെ സന്തുലിതമാക്കുമെന്ന് UMNO നേതാക്കൾ വിശ്വസിച്ചു. ലയനം സിംഗപ്പൂരിനെ കമ്മ്യൂണിസത്തിന്റെ സങ്കേതമാക്കുന്നതിൽ നിന്ന് തടയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചിരുന്നു. ഒരു ലയനത്തിനുള്ള ഒരു കൽപ്പന ലഭിക്കുന്നതിന്, ലയനത്തെക്കുറിച്ച് PAP ഒരു റഫറണ്ടം നടത്തി. ഈ റഫറണ്ടത്തിൽ മലേഷ്യയുമായുള്ള ലയനത്തിനായി വ്യത്യസ്ത നിബന്ധനകൾ തിരഞ്ഞെടുത്തു, മാത്രമല്ല ലയനം പൂർണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനും ഇല്ലായിരുന്നു. 1963 സെപ്തംബർ 16-ന്, സിംഗപ്പൂർ മലയ, നോർത്ത് ബോർണിയോ, സരവാക്ക് എന്നിവയുമായി ചേർന്ന് മലേഷ്യ ഉടമ്പടിയുടെ നിബന്ധനകൾക്ക് കീഴിൽ പുതിയ ഫെഡറേഷൻ ഓഫ് മലേഷ്യ രൂപീകരിച്ചു. ഈ ഉടമ്പടി പ്രകാരം, മലേഷ്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിംഗപ്പൂരിന് താരതമ്യേന ഉയർന്ന തലത്തിലുള്ള സ്വയംഭരണാവകാശം ഉണ്ടായിരുന്നു. ബോർണിയോയുടെ മേലുള്ള സ്വന്തം അവകാശവാദങ്ങൾ കാരണം ഇന്തോനേഷ്യ മലേഷ്യയുടെ രൂപീകരണത്തെ എതിർക്കുകയും മലേഷ്യയുടെ രൂപീകരണത്തിന് മറുപടിയായി കോൺഫ്രോണ്ടാസി (ഇന്തോനേഷ്യൻ ഭാഷയിൽ ഏറ്റുമുട്ടൽ) ആരംഭിക്കുകയും ചെയ്തു. 1965 മാർച്ച് 10 ന്, മക്‌ഡൊണാൾഡ് ഹൗസിന്റെ മെസനൈൻ തറയിൽ ഇന്തോനേഷ്യൻ അട്ടിമറിക്കാർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു, മൂന്ന് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ നടന്ന 42 ബോംബ് സ്ഫോടന സംഭവങ്ങളിൽ ഏറ്റവും മാരകമായ സംഭവമാണിത്. ഇന്തോനേഷ്യൻ മറൈൻ കോർപ്സിലെ രണ്ട് അംഗങ്ങളായ ഉസ്മാൻ ബിൻ ഹാജി മുഹമ്മദ് അലിയും ഹാരുൺ ബിൻ സെയ്ദും ഈ കുറ്റകൃത്യത്തിന് ഒടുവിൽ ശിക്ഷിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. സ്‌ഫോടനത്തിൽ മക്‌ഡൊണാൾഡ് ഹൗസിന് 250,000 യുഎസ് ഡോളർ (2020ൽ 2,053,062 യുഎസ് ഡോളറിന് തുല്യം) നാശനഷ്ടമുണ്ടായി. ലയനത്തിനു ശേഷവും സിംഗപ്പൂർ സർക്കാരും മലേഷ്യൻ കേന്ദ്ര സർക്കാരും രാഷ്ട്രീയവും സാമ്പത്തികവുമായ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഒരു പൊതു വിപണി സ്ഥാപിക്കാനുള്ള കരാർ ഉണ്ടായിരുന്നിട്ടും, മലേഷ്യയുടെ മറ്റ് ഭാഗങ്ങളുമായി വ്യാപാരം നടത്തുമ്പോൾ സിംഗപ്പൂർ നിയന്ത്രണങ്ങൾ തുടർന്നു. പ്രതികാരമെന്ന നിലയിൽ, രണ്ട് കിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് സമ്മതിച്ച വായ്പയുടെ മുഴുവൻ വ്യാപ്തിയും സിംഗപ്പൂർ സബയിലേക്കും സരവാക്കിലേക്കും നൽകിയില്ല. താമസിയാതെ ചർച്ചകൾ തകർന്നു, അധിക്ഷേപകരമായ പ്രസംഗങ്ങളും എഴുത്തും ഇരുവശത്തും നിറഞ്ഞു. ഇത് സിംഗപ്പൂരിൽ വർഗീയ കലഹത്തിലേക്ക് നയിച്ചു, 1964-ലെ വംശീയ കലാപത്തിൽ കലാശിച്ചു. 1965 ആഗസ്റ്റ് 7-ന്, മലേഷ്യൻ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ, കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ മറ്റൊരു വഴിയും കാണാതെ, സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കാൻ വോട്ട് ചെയ്യണമെന്ന് മലേഷ്യൻ പാർലമെന്റിനെ ഉപദേശിച്ചു. 1965 ആഗസ്ത് 9-ന്, മലേഷ്യൻ പാർലമെന്റ് 126-നെതിരെ 0 എന്ന വോട്ടിന്, ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ നീക്കി, സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കി, സിംഗപ്പൂരിനെ പുതിയ സ്വതന്ത്ര രാജ്യമായി വിട്ടു. അവലംബം
|
Portal di Ensiklopedia Dunia