സിംല കോൺഫറൻസ്1945-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായ അർച്ചിബാൾഡ് വാവെലും പ്രധാന രാഷ്ട്രീയ നേതാക്കളും തമ്മിൽ സിംലയിൽ നടത്തിയ കൂടിക്കാഴ്ചയായിരുന്നു സിംല സമ്മേളനം. ഇന്ത്യയ്ക്ക് സ്വയംഭരണാവകാശം ലഭിക്കുന്നതിന് വാവൽ പദ്ധതിയുടെ അംഗീകാരത്തിന് വേണ്ടി യോഗം വിളിച്ചൂകൂട്ടുകയും അവിടെ ഇന്ത്യയുടെ സ്വയം ഭരണത്തിനുള്ള സാധ്യതക്ക് ഒരു കരാറിൽ എത്തുകയും രണ്ട് സമുദായങ്ങൾക്കും അവരുടെ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഭൂരിപക്ഷ അധികാരങ്ങൾ കുറച്ചുകൊണ്ട് മുസ്ലിങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം നൽകുകയും ചെയ്തു. എന്നിരുന്നാലും, മുസ്ലീം പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ ചർച്ച തുടരുകയും ഇന്ത്യൻ മുസ്ലീങ്ങളുടെ ഏക പ്രതിനിധി എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്ന അഖിലേന്ത്യാ മുസ്ലീം ലീഗിലെ, മുസ്ലിം പ്രതിനിധികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന പദ്ധതിയെ പിന്തുണയ്ക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിസമ്മതിച്ചു. [1] ഇത് സമ്മേളനത്തെ തകർക്കുകയാണ് ചെയ്തത്. ഒരുപക്ഷേ, ഒരു ഏകീകൃത ഇന്ത്യക്ക് വേണ്ടിയുള്ള അവസാന അവസരം ആയിരുന്നു ഇത്. അടുത്ത വർഷം കാബിനറ്റ് മിഷന്റെ കീഴിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പദ്ധതി പുനരവതരിപ്പിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷ് പദ്ധതിയിൽ ജിന്നയ്ക്ക് അംഗീകാരം ലഭിച്ചെങ്കിലും മുസ്ലീം ലീഗിന്റെ ആവശ്യങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് താല്പര്യം വളരെ കുറവായിരുന്നു. 1945 ജൂൺ 14 ന് വൈസ്രോയിയും കമാൻഡർ ഇൻ ചീഫൊഴികെ മറ്റെല്ലാ അംഗങ്ങളും ഇന്ത്യക്കാരായിരിക്കുമെന്ന് ഒരു പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ചു. സ്ഥിരമായ ഒരു ഭരണഘടന അംഗീകരിക്കുകയും അധികാരം കൈക്കൊള്ളുകയും ചെയ്യുന്നതുവരെ ഈ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു താൽക്കാലിക അളവുകോലായിരുന്നു. പ്രതിരോധം ഒഴികെയുള്ള എല്ലാ വകുപ്പുകളും ഇന്ത്യൻ അംഗങ്ങളായിരിക്കും നടത്തുന്നതെന്ന് തീരുമാനിക്കുകയും ചെയ്തു.[2] അവലംബങ്ങൾ
Simla Conference എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia