സിംഹവാലൻ കുരങ്ങ്![]()
വിവരണംരോമങ്ങൾ കറുത്ത നിറത്തിലോ കടുംതവിട്ടുനിറത്തിലോ ആണ്. വെള്ളിനിറവും വെള്ളനിറവും കലർന്ന സടയാണ് വേറൊരു പ്രത്യേകത. രോമങ്ങളില്ലാത്ത മുഖത്തിന് കറുത്ത നിറമാണ്. തല മുതൽ വാലിന്റെ അറ്റം വരെ 45മുതൽ 60 സെ. മീ നീളമുള്ള ഇവക്ക് പത്തുകിലോഗ്രാമിൽതാഴെയേ തൂക്കം കാണുകയുള്ളൂ. 25 സെ. മീ നീളമുള്ള വാലിന്റെ അറ്റം സിംഹത്തിന്റെ വാലിനു സദൃശ്യമായതിനാലാണ് ഇവയെ സിംഹവാലൻ കുരങ്ങൻ എന്നു വിളിക്കുന്നത്. കാടുകളിൽ 20 വർഷത്തോളം ജീവിച്ചിരിക്കുന്ന ഇവ മൃഗശാലകളിലും മറ്റും 30 വർഷത്തോളം ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[4] ആവാസരീതിനല്ല മരംകയറ്റക്കാരായ ഇവ മഴക്കാടുകളിലെ മുകൾത്തട്ടിലാണ് മിക്കവാറും സമയം ചെലവഴിക്കുന്നത്. മറ്റു കുരങ്ങുകളുടെ സ്വഭാവത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവ മനുഷ്യരുമായുള്ള ഇടപെടൽ ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ്. കൂട്ടമായി കഴിയുന്ന ജീവികളാണിവ, ഓരോ കൂട്ടത്തിലും പത്തു മുതൽ ഇരുപതു വരെ അംഗങ്ങൾ കാണാം. കുറച്ചു ആൺകുരങ്ങുകളും കുറെ പെൺകുരങ്ങകളെയും ഒരോ കൂട്ടത്തിലും കാണാം . ഭക്ഷണംമഴക്കാടുകളിലെ പഴങ്ങൾ, ഇലകൾ, മുകുളങ്ങൾ, പ്രാണികൾ, ചെറിയ ജീവികൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.92 ഇനം മരങ്ങളെയും ചെടികളെയും ഭക്ഷണത്തിനായി ഈ ജീവികൾ ആശ്രയിക്കുന്നതായി പഠനങ്ങൾ വെളിവാക്കുന്നു.വെടിപ്ലാവ്, പാലി ,കാട്ടുപ്ലാവ് ,ആൽമരം , കാട്ടുമാവ് എന്നിവയാണ് പ്രധാനപ്പെട്ട മരങ്ങൾ. [5] വിതരണം![]() IUCN കണക്കുപ്രകാരം കേരളം, കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിൽ 2500-ഓളം സിംഹവാലൻ കുരങ്ങുകളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ - അവയുടെ വാസസ്ഥലങ്ങൾ തേയില, കാപ്പി, തേക്ക് എന്നീ തോട്ടങ്ങൾ, അണക്കെട്ടുകൾ എന്നിവയിടെ നിർമ്മാണത്താൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവ തോട്ടങ്ങളിലൂടെ സഞ്ചരിക്കുകയോ ജീവിക്കുകയോ ചെയ്യാത്തതും മനുഷ്യസഹവാസം ഇഷ്ടപ്പെടാത്തതും സിംഹവാലൻ കുരങ്ങുകളുടെ എണ്ണത്തിൽ കാര്യമായ കുറവുവരുത്തിയിട്ടുണ്ട്. സൈലന്റ് വാലി പ്രദേശത്ത് അണക്കെട്ട് നിർമ്മിക്കുന്നത് ഇവയുടെ വംശനാശത്തിനു കാരണമായേക്കമെന്നത്, 1977നും 1980നും ഇടയിൽ സൈലന്റ്‌വാലി പ്രക്ഷോഭത്തിനു വഴിതെളിച്ചു. ഇവയ്ക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യസാഹചര്യമുണ്ടെന്നു കരുതപ്പെടുന്ന സൈലന്റ് വാലി പ്രദേശത്ത്, 1993-നും 1996-നുമിടയ്ക്ക് പതിനാലോളം സിംഹവാലൻ കുരങ്ങുകളുടെ കൂട്ടങ്ങളെ കണ്ടതായി രേഖപ്പെത്തിയിട്ടുണ്ട്.[6]. സിംഹവാലൻ കുരങ്ങുകളുടെ ആവാസപ്രദേശങ്ങളിൽ വടക്കേയറ്റമായ കർണ്ണാടകയിലെ സിർസി-ഹൊന്നവാര പ്രദേശങ്ങളിൽ 32 കൂട്ടങ്ങളെ ജീവിക്കുന്നതായി കരുതപ്പെടുന്നു.[7] പണ്ട് ഗോവ മുതൽ പശ്ചിമഘട്ടത്തിന്റെ തെക്കേഅറ്റം വരെ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ കര്ണ്ണാടകയിലെ ശരാവതി നദിയ്ക്ക് തെക്ക് മാത്രമെ ഇവയെ കാണാനുള്ളു. ഇവയെല്ലാം കൂടി 3500-4000 എണ്ണമെ അവശേഷിക്കുന്നുള്ളു. [8] പ്രജനനംആൺ – പെൺ അനുപാതം 1:6 ആണ്. പെൺകുരങ്ങുകള് 3 വര്ഷത്തിൽ ഒരിക്കൽ മാത്രമെ പ്രസവിക്കുകയുള്ളു. 170 ദിവസം നീണ്ടു നില്ക്കുന്നതാണ് ഗര്ഭകാലം. 15 മാസത്തോളം കുഞ്ഞിനെ നോക്കുകയും മുലയൂട്ടുകയും ചെയ്യും.[8] പല മൃഗശാലകളും സിംഹവാലൻ കുരങ്ങുകളുടെ പ്രത്യുൽപ്പാദനത്തിനായുള്ള പദ്ധതികൾ നടത്തുന്നുണ്ട് - ഏകദേശം 368 എണ്ണം മൃഗശാലകളിൽ ജീവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.[4] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾMacaca silenus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Lion-tailed Macaque എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia