സിക്കോൺ, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ വ്യാവസായിക പ്രാന്തപ്രദേശമാണ് സിക്കോൺ. ഇവിടുത്തെ ജനസംഖ്യ 255 ആണ്. സ്റ്റുവർട്ട് ഹൈവേയുടെ തൊട്ടടുത്താണ് സിക്കോൺ സ്ഥിതിചെയ്യുന്നത്. സിക്കോണിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വളരെ കുറച്ച് വീടുകളുണ്ട്. എന്നാൽ ഈ പ്രദേശത്ത് കൂടുതലും വ്യവസായങ്ങളാണ്. 2.067 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിൽ നിന്ന് ഏകദേശം 1289 കിലോമീറ്റർ അകലെയാണ് സിക്കോൺ സ്ഥിതിചെയ്യുന്നത്.[2] ഓസ്‌ട്രേലിയൻ സെൻട്രൽ സ്റ്റാൻഡേർഡ് ടൈം സോണിനുള്ളിലാണ് സിക്കോൺ. ചരിത്രംമധ്യ ഓസ്‌ട്രേലിയയിലെ ആദ്യകാല ഇറ്റാലിയൻ പയനിയർമാരായിരുന്ന പാസ്ക്വെയ്ൽ "പാറ്റ്സി" (1888-1993), അന്റോണിയ (1891-1979) സിക്കോൺ (pronounced Chic-own) എന്നിവരുടെ പേരിലാണ്. ഇറ്റലിയിലെ കാലാബ്രിയയിലെ സെറാറ്റയിലാണ് പാസ്ക്വെയ്‌ലും അന്റോണിയയും ജനിച്ചത്. 1926 ൽ ഓസ്ട്രേലിയയിലെത്തി. ആലീസ് സ്പ്രിംഗ്സിൽ സ്ഥിരതാമസമാക്കിയ അവർ ഈ പ്രദേശത്ത് നിരവധി ഖനികൾ സ്ഥാപിക്കുകയും സ്വർണ്ണവും മറ്റ് ലോഹങ്ങളും ഖനനം ചെയ്യുകയും ചെയ്തു.[3] അവലംബം
|
Portal di Ensiklopedia Dunia