സിഗ്നേച്ചർ ബ്രിഡ്ജ്
വസീറാബാദിനെ കിഴക്കൻ ദില്ലിയുമായി ബന്ധിപ്പിക്കുന്നതിന് യമുന നദിക്ക് കുറുകെയുള്ള കാന്റിലിവർ സ്പാർ കേബിൾ-സ്റ്റേയ്ഡ് പാലമാണ് സിഗ്നേച്ചർ ബ്രിഡ്ജ്. ഇന്ത്യയിലെ ആദ്യത്തെ അസമമായ കേബിൾ-സ്റ്റേയ്ഡ് പാലമാണിത്. സിഗ്നേച്ചർ ബ്രിഡ്ജിന്റെ ഗോപുരം, ദില്ലിയിലെ ഏറ്റവും ഉയരം കൂടിയ ഘടനയാണ്. 154 മീറ്റർ ഉയരമുള്ള വ്യൂവിംഗ് ബോക്സുള്ള ഈ ഗോപുരത്തിന്, ഖുത്ബ് മിനാറിന്റെ ഇരട്ടി ഉയരമുണ്ട്. ഇത് സന്ദർശകർക്കായി സെൽഫി പോയിന്റുകളായി പ്രവർത്തിക്കുന്നു.[2] വടക്കൻ ദില്ലിയും വടക്കുകിഴക്കൻ ദില്ലിയും തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിന് ഈ പാലം സഹായിക്കുന്നു.[3] പശ്ചാത്തലവും ചരിത്രവും![]() 1997 ൽ, ഇടുങ്ങിയ വസിരാബാദ്‍ പാലത്തിൽ 28 സ്‌കൂൾ വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സമാന്തരമായി മറ്റൊരു വിശാലമായ പാലം പണിയാൻ ദില്ലി സർക്കാരിനെ പ്രേരിപ്പിച്ചത് ഈ സംഭവമാണ്. 1998 അവസാനത്തോടെ ദില്ലി സർക്കാർ ഈ പാലത്തിന്റെ കരട് പദ്ധതിക്ക് അന്തിമ രൂപം നൽകി. എന്നിരുന്നാലും, ഒന്നിലധികം കാരണങ്ങളാൽ പാലത്തിന്റെ നിർമ്മാണം തടസ്സപ്പെട്ടു. വിദഗ്ദതൊഴിലാളികളുടെ അഭാവവും സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രധാന കാരണമായി. പദ്ധതിച്ചെലവ് 1518.37 കോടി രൂപയായിരുന്നു. 2010-ൽ പാലത്തിന്റെ പണി തുടങ്ങിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 2018 നവംബർ 4-ന് പാലം ഉദ്ഘാടനം ചെയ്തു. വിശദാംശങ്ങൾകാന്റിലിവർ സ്പാർ കേബിൾ-സ്റ്റേയ്ഡ് പാലമാണിത്. [4] 675 മീറ്റർ നീളവും 35.2 മീറ്റർ വീതിയുമുള്ളതാണ് പാലം. യമുന നദിയിൽ നിർമ്മിച്ച ഈ പാലം കിഴക്കൻ ദില്ലിയെ വസിരാബാദുമായി ബന്ധിപ്പിക്കുന്നു. ഇടുങ്ങിയതും തകർന്നതുമായ പഴയ വസീറാബാദ് പാലത്തിലെ ഗതാഗത സമ്മർദ്ദം ഗണ്യമായി കുറയുമെന്ന ഉദ്ദേശ്യത്തോടെയാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. [5] ഫ്രാൻസിലെ ഈഫൽ ടവർ പോലെ, 154 മീറ്റർ ഉയരമുള്ള പ്രധാന സ്തംഭത്തിന് മുകളിൽ സഞ്ചാരികളെ എത്തിക്കാൻ സിഗ്നേച്ചർ ബ്രിഡ്ജിന് സൗകര്യമുണ്ട്, അവിടെ നിന്ന് വടക്കൻ ദില്ലിയുടെ വിദൂര കാഴ്ചകൾ കാണാൻ കഴിയും. [6]
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia