സിഗ്രിഡ് ക്രൂസ്![]() സിഗ്രിഡ് മരിയ ക്രൂസ് (2 സെപ്റ്റംബർ 1867 - 19 സെപ്റ്റംബർ 1950) ഒരു സ്വീഡിഷ് അധ്യാപികയും ബാലസാഹിത്യകാരിയും വോട്ടവകാശ വാദിയുമായിരുന്നു. കാൾസ്‌ക്രോണയിലെ അധ്യാപന ജോലികൾക്കു പുറമേ, അവർ വോട്ടവകാശ പ്രസ്ഥാനത്തെ ശക്തമായി പിന്തുണച്ചുകൊണ്ട് മാസികകളിൽ ലേഖനങ്ങൾ സംഭാവന ചെയ്യുക, ബ്രോഷറുകൾ പ്രസിദ്ധീകരിക്കുക, മീറ്റിംഗുകളിൽ സംസാരിക്കുക തുടങ്ങിയ പ്രവൃത്തികളിലേർപ്പെട്ടിരുന്നു. 1904-ൽ, അവർ ഒരു പ്രാദേശിക വോട്ടവകാശ അസോസിയേഷൻ സ്ഥാപിക്കുകയും 1909-ൽ വോട്ടവകാശത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട സ്റ്റോക്ക്ഹോം മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു. 1912 മുതൽ 1926 വരെ അവർ കാൾസ്‌ക്രോണയിലെ ലിബറൽ പീപ്പിൾസ് പാർട്ടിയെ പ്രതിനിധീകരിച്ചു.[1][2][3] ജീവിതരേഖ1867 സെപ്തംബർ 2 ന് ഹാസ്ലെഹോം മുനിസിപ്പാലിറ്റിയിലെ സോസ്ഡാലയ്ക്ക് സമീപമുള്ള നോറ മെൽബിയിൽ ജനിച്ച സിഗ്രിഡ് മരിയ ക്രൂസ്, ഭൂവുടമയായ ഫ്രാൻസ് ഓസ്കാർ ക്രൂസിന്റെയും (1827-1901) അദ്ദേഹത്തിൻ ഭാര്യ അന്ന മരിയ മറ്റിൽഡയുടേയും (മുമ്പ്, ബോർഗ്സ്ട്രോം) മകളായിരുന്നു. അവൾ മാതാപിതാക്കളുടെ ആറ് മക്കളിൽ ഒരാളായിരുന്നു.[4] കൽമർ നഗരത്തിൽ അധ്യാപികയാകാൻ പരിശീലനം നേടിയ സിഗ്രിഡ് ക്രൂസ് 1888-ൽ ബിരുദം നേടിയ ശേഷം, 1890-ൽ കാൾസ്‌ക്രോണയിലേക്ക് മാറി, അവിടെ അധ്യാപികയായിരുന്ന ഇളയ സഹോദരി എസ്റ്ററിനൊപ്പം താമസിക്കുകയും ചെയ്തു.[5] അവലംബം
|
Portal di Ensiklopedia Dunia