സിങ്ക് ഫോസ്ഫേറ്റ്
Zn3(PO4)2)(H2O)4 എന്ന രാസസൂത്രമുള്ള ഒരു അജൈവ സംയുക്തമാണ് സിങ്ക് ഫോസ്ഫേറ്റ്. ഇലക്ട്രോപ്ലേറ്റിംഗ് പ്രക്രിയയുടെ ഭാഗമായി, ലോഹ പ്രതലങ്ങളിൽ ഒരു ലോഹനാശന പ്രതിരോധ ആവരണമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഒരു പ്രൈമർ പിഗ്മെന്റായും ഈ സംയുക്തം ഉപയോഗിക്കുണ്ട്. [1] [2] ധാതുക്കൾസിങ്ക് ഫോസ്ഫേറ്റിന്റെ സ്വാഭാവിക രൂപങ്ങളിൽ ഹോപൈറ്റ്, പാരഹോപൈറ്റ് എന്നീ ധാതുക്കൾ ഉൾപ്പെടുന്നു. ടാർബുട്ടൈറ്റ് ( Zn2(PO4)(OH) ) എന്നറിയപ്പെടുന്ന പ്രകൃതിദത്ത ഹൈഡ്രസ് സിങ്ക് ഫോസ്ഫേറ്റാണ് സമാനമായ ഒരു ധാതു. അൺഹൈഡ്രസ് രൂപം ഇതുവരെ സ്വാഭാവികമായി കണ്ടെത്തിയില്ല. ദന്തചികിത്സഏറ്റവും പഴയതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെന്റൽ സിമന്റുകളിൽ ഒന്നാണ് സിങ്ക് ഫോസ്ഫേറ്റ് ഡെന്റൽ സിമൻറ്. [3] [4] [5] [6] [7] [8] ഫോസ്ഫോറിക് ആസിഡ്, ജലം, ബഫറുകൾ എന്നിവ അടങ്ങിയ ദ്രാവകത്തിൽ സിങ്ക് ഓക്സൈഡ്, മഗ്നീഷ്യം ഓക്സൈഡ് പൊടികൾ എന്നിവ ചേർത്താണ് സിങ്ക് ഫോസ്ഫേറ്റ് ഡെന്റൽ സിമൻറ് തയ്യാറാക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia