സിജോയ് വർഗീസ്
ഒരു മലയാളസിനിമാ നടനും പരസ്യസംവിധായകനും ആണ് സിജോയ് വർഗീസ് . കൊച്ചിയിലെ ഇടപ്പള്ളിയിൽ ആണ് ജനനം. തേവര സാക്രഡ് ഹാർട്ട്സ് കോളജിൽ നിന്ന് പഠനം. പിന്നീട് സിനിമയിലും പരസ്യസംവിധാനത്തിലും സജീവമായി. [1][2] ബാംഗ്ലൂർ ഡെയ്സ്, ജെയിംസ് ആൻഡ് ആലീസ്, അവതാരം എന്നിവയാണ് സിജോയ് വർഗീസിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.[3][4][5][6] തൊഴിൽഅസിസ്റ്റന്റ് സംവിധായകനായി ആണ് തുടങ്ങിയത്. പിന്നീട് ഇന്ത്യയിലെ മികച്ച പരസ്യകമ്പനികളിൽ പ്രവർത്തിച്ചു. 200-5ൽ ടി.വി.സി ഫാക്ടറി എന്ന പേരിൽ ഒരു പരസ്യകമ്പനി തുടങ്ങി, അത് ഇന്ത്യയിലെ മികച്ച പരസ്യകമ്പനികളിൽ ഒന്നാണ്.[7] സിനിമമാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എ ബി സി ഡി[8] എന്ന ചിത്രത്തിലൂടെ ഒരു കമ്മീഷണറുടെ വേഷത്തിൽ ആണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.[9][10] പിന്നീട് അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സമീർ താഹിറിന്റെ സംവിധാനത്തിൽ എത്തിയ ഇഷ എന്ന ചിത്രത്തിന്റെ രചനയിൽ സിദ്ധാർത്ഥ് ഭരതന്റെ കൂടെ പങ്കാളിയായി. അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡെയ്സിലെ കോച്ച് സാക്ക് എന്ന കഥാപാതരം കൂടുതൽ ശ്രദ്ധ നേടി. ബാംഗ്ലൂർ ഡെയ്സിന്റെ തന്നെ തമിഴ് പതിപ്പായ ബാംഗ്ലൂർ നാട്കൾ എന്ന ചിത്രത്തിൽ ഇതേ വേഷം ചെയ്തു. അഭിനയിച്ച സിനിമകൾ
പുറത്തേക്കുള്ള കണ്ണികൾഅവലംഭം
|
Portal di Ensiklopedia Dunia