സിട്രസ് ഹൈറ്റ്സ്,അമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയ സംസ്ഥാനത്ത് സാക്രമെൻറോ കൌണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,301 ആയിരുന്നു. ഇത് രണ്ടായിരത്തിലെ സെൻസസിൽ രേഖപ്പെടുത്തിയിരുന്ന 85,071 നേക്കാൾ കുറവായിരുന്നു. സാക്രമെൻറോ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ നഗരം.
ഭൂമിശാസ്ത്രം
സിട്രസ് ഹൈറ്റ്സ് നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 38°42′N121°17′W / 38.700°N 121.283°W / 38.700; -121.283 (38.6947, -121.2905).ആണ്.[7]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണം 14.2 ചതുരശ്ര മൈൽ (37 ചതരുരശ്ര കിലോമീറ്റർ) ആണ്. ഇതുമുഴുവനും കരഭൂമിയാണ്. സാക്രമെൻറോ കൌണ്ടിയിലെ അഞ്ചാമത്തെ നഗരമായി ഇത് സംയോജിപ്പിക്കപ്പെട്ടത് 1997 ജനുവരി 2 നാണ്. (ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഇത് ജനുവരി 1 ആണ്.)