സിഡ്നി ഹാർബർ പാലം
സിഡ്നി തുറമുഖത്തു സ്ഥിതി ചെയ്യുന്ന ഒരു കമാനാകൃതിയിലുള്ള ഉരുക്കുപാലമാണ് സിഡ്നി ഹാർബർ പാലം. പാലത്തിലൂടെ റെയിൽ , കാൽനട, സൈക്കിൾ ഗതാഗതമാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇതിനു സമീപമാണ് സിഡ്നിയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൌസ് സ്ഥിതി ചെയ്യുന്നത്. ഈ പാലം സിഡ്നിയുടെയും ആസ്ത്രേലിയയുടേയും തന്നെ ഒരു പ്രധാന അടയാള ചിഹ്നമാണ്. ഇവിടുത്തുകാർ ഈ പാലത്തിനെ കോതാംഗർ "The Coathanger" എന്നാണ് പറയുന്നത്. [1] ഇതിന്റെ രൂപകൽപ്പന ആണ് ഇതിന് ഇങ്ങനെ പേര് വരാൻ കാരണം. ഈ പാലം രൂപകൽപ്പന ചെയ്തതും പണിതതും ഡോർമാൻ ലോങ് ആൻഡ് കമ്പനി ആണ്. ഇത് 1932 ലാണ് തുറക്കപ്പെട്ടത്. 1967 വരെ ഈ പാലം സിഡ്നിയിലെ ഏറ്റവും ഉയരം കൂടിയ ഘടനയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെകോർഡ്സ് അനുസരിച്ച് ഇത് ലോകത്തെ ഏറ്റവും വീതിയേറിയ പാലവും [2] ഏറ്റവും വലിയ സ്റ്റീൽ ആർച്ച് പാലവുമാണ്. ഇതിന്റെ ഉയരം 134 മീറ്റർ ആണ് (429.6 ft). ഇത് മുകളിൽ നിന്ന് വെള്ളത്തിന്റെ ഉപരിതലം വരെയുള്ള അളവാണ്.
![]() അവലംബം
പുറത്തേക്കുള്ള കണ്ണികൾSydney Harbour Bridge എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ![]() വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
Commuter chaos in Sydney after wind damages lines on Harbour Bridge Wikimedia Commons has media related to Sydney Architecture. |
Portal di Ensiklopedia Dunia