സിദ്ധാർത്ഥ മുഖർജി
ഇന്ത്യൻ വംശജനായ അമേരിക്കൻ അർബുദരോഗ വിദഗ്ദ്ധനും സാഹിത്യകാരനും ആണ് സിദ്ധാർത്ഥ മുഖർജി (ജനനം :1970). ഇദ്ദേഹം രചിച്ച രോഗങ്ങളുടെ ചക്രവർത്തി :അർബുദത്തിന്റെ ജീവചരിത്രം ("The Emperor of All Maladies : A Biography of Cancer ") എന്ന കൃതിക്ക് 2011-ലെ നോൺ -ഫിക്ഷൻ വിഭാഗത്തിലെ പുലിറ്റ്‌സർ പുരസ്കാരം ലഭിച്ചു. 2014-ൽ പത്മശ്രീ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.[1] അർബുദ രോഗത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഈ പുസ്തകം. 10,000 യുഎസ് ഡോളർ ആണ് സമ്മാനത്തുക. സാധാരണക്കാർക്ക് ഔത്സുക്യമുണ്ടാക്കുന്ന തരത്തിൽ, പതിവ് വൈദ്യശാസ്ത്ര പുസ്തകങ്ങളുടെ രീതിയിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയും ആഴത്തിലുള്ള ഗവേഷണവുമാണ് പുസ്തകത്തെ ആകർഷകമാക്കുന്നതെന്ന് പുലിറ്റ്‌സർ പുരസ്കാര സമിതി വിലയിരുത്തി. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ദി എമ്പറർ ഓഫ് ആൾ മെലഡീസ് സ്ഥാനം പിടിച്ചിട്ടുണ്ട്. ഡൽഹിയിൽ ജനിച്ച മുഖർജി യു. എസ് പൌരനാണ്. സ്റ്റാൻഫോർഡ് സർവകലാശാല, ഓക്സ്ഫോർഡ് സർവകലാശാല, ഹവാർഡ് മെഡിക്കൽ സ്കൂൾ എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. ഇദ്ദേഹമിപ്പോൾ കൊളംബിയ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറും അർബുദ ചികിത്സകനുമാണ്. നേച്ചർ മാസിക , ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ, ന്യൂയോർക്ക് ടൈംസ്, ദ ന്യൂ റിപ്പബ്ലിക് എന്നീ പ്രസിദ്ധീകരണങ്ങളിൽ മുഖർജിയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2] 2003ൽ ബോസ്റ്റണിലെ ഡാന ഫാർബർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിൽ ട്രെയിനിംഗിലായിരിക്കെ, ഉദരത്തിന് കാൻസർ ബാധിച്ച ഒരു രോഗിയുമായി സംസാരിക്കവെ, രോഗി കാൻസറിനെക്കുറിച്ച് എല്ലാം വിശദമായി അറിയണമെന്ന ആവശ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയപ്പോഴാണത്രേ അദ്ദേഹം ഇത്തരമൊരു ഗ്രന്ഥത്തിന്റെ ആവശ്യകതയേക്കുറിച്ചു ചിന്തിയ്ക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തത്. അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia