സിദ്ധാർഥ് വരദരാജൻ
ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും മുൻ ദ ഹിന്ദു പത്രാധിപരുമാണ് സിദ്ധാർഥ വരദരാജൻ(ജനനം:1965).യുഗോസ്ലാവ്യക്കെതിരെയുള്ള നാറ്റോയുടെ യുദ്ധം,അഫ്ഗാനിസ്ഥനിലെ താലിബാൻ ഭരണകൂടത്തിന്റെ ബുദ്ധപ്രതിമ തകർക്കൽ,ഇറാഖിലെ അമേരിക്കൻ അധിനിവേശം,കാശ്മീർ പ്രതിസന്ധി എന്നീ സംഭവങ്ങൾ ഇദ്ദേഹം റിപ്പോർട്ട് ചെയ്യുകയുണ്ടായി.ക്രമസമധാനം,ആഭ്യന്തരം,പ്രധിരോധം,വിദേശകാര്യം[1][2][3] എന്നി രംഗങ്ങളിൽ ഭരൺകൂടത്തിന്റെ ഇടപെടലുകളെ സംബന്ധിച്ചുള്ള വരദരാജന്റെ സൂക്ഷ്മ വിലയിരത്തലുകളും വിശകലനങ്ങളും ഏറെ ശ്രദ്ധിക്കപെട്ടിട്ടുള്ളതാണ്. ദി വയർ എന്ന ഇംഗ്ലീഷ് വാർത്താപോർട്ടലിന്റെ സ്ഥാപക പത്രാധിപരിൽ ഒരാളാണ് സിദ്ധാർഥ വരദരാജൻ. വിദേശപഠനവും ജോലിയുംലണ്ടൻ സ്കൂൾ ഓഫ് എകണോമിക്സിൽ നിന്നും കൊളംബിയ സർവ്വകലാശാലയിൽനിന്നുമുള്ള സാമ്പത്തിക ശാസ്ത്ര പഠനത്തിന്‌ശേഷം ന്യൂയോർക്ക് സർവ്വകലാശാലയിൽ ഏതാനും വർഷം വരദരാജൻ അദ്ധ്യാപകനായി ജോലിചെയ്യുകയുണ്ടായി. അതിൽ പിന്നെ 1995-ൽ ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപസമിതി അംഗമായി ചേർന്നു.2004-ലാണ് ദ ഹിന്ദു വിൽ സഹപത്രാധിപരായി വരുന്നത്. 2007 ൽ ഇദ്ദേഹം ബെർക്കിലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ആദരങ്ങൾ പുരസ്കാരങ്ങൾഇറാനെയും അന്തർദേശീയ ആണവോർജ്ജ കമ്മീഷനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പേർഷ്യൻ പസ്സ്ൽ എന്ന ലേഖന പരമ്പരക്ക് 2005 ലെ ഐക്യ രാഷ്ട്രസംഘടനയുടെ കറസ്പോൺഡന്റ് അസോസിയേഷന്റെ വെള്ളിമെഡൽ ലഭിക്കുകയുണ്ടായി[4].തെക്കനമേരിക്കൻ രാജ്യങ്ങളുമായും പ്രത്യാകിച്ച് ചിലിയുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനും പത്രപ്രവർത്തനത്തിലെ സംഭാവനകൾ പരിഗണിച്ചും വിദേശപൗരന്മാർക്കുള്ള ചിലിയുടെ പരമോന്നത ബഹുമഹതിയായ ബെർണാഡോ ഹിഗ്ഗിൻസ് ഓർഡറും അദ്ദേഹത്തെ തേടിയെത്തി. ലേഖന സമാഹാരംവരദരാജൻ സമാഹരിച്ച് പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ഗുജറാത്ത്: ദ മെയ്കിങ്ങ് ഓഫ് ട്രാജഡി എന്ന ഗ്രന്ഥം, 2002 ൽ ഗുജറാത്തിൽ മുസ്ലിംകൾക്കെതിരായി നടന്ന ആക്രമണത്തിന്റെ നേർക്കാഴ്ച്ചയാണ്. ചില വെളിപ്പെടുത്തലുകളും അനന്തര ഫലങ്ങളുംഅന്തർദേശീയ ആണവോർജ്ജ ഏജൻസിയിൽ ഇറാനെതിരെ വോട്ടുചെയ്യാൻ ഇന്ത്യയ്ക്ക്മേൽ കടുത്ത അമേരിക്കൻ സമ്മർദ്ദമുണ്ടായി എന്ന ഒരു വാർത്ത അമേരിക്കൻ വക്താവ് സ്റ്റീഫൻ ജി റേഡ്മേക്കറെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദു പത്രത്തിൽ വരദരാജന്റെതായി വരികയുണ്ടായി.ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി.[5] അന്തർദേശീയ ആണവോർജ്ജ ഏജൻസിയിലെ അംഗരാജ്യങ്ങളെ അമേരിക്ക സ്വാധീനിക്കുന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംബ്രിഡ്ജ് ആസ്ഥാനമായുള്ള സി.എ.എസ്.എം.ഐ(Campaign against Sanctions and Military Intervention in Iran) എന്ന സംഘടന മുന്നോട്ടു വന്നത് ഈ റിപ്പോർട്ടിനെ ആധാരമാക്കിയായിരുന്നു.[6] ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് മൽഫോഡ് ഈ വാർത്ത നിഷേധിക്കുകയും റെഡ്മേക്കർ അമേരിക്കൻ വക്താവല്ല എന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു. പക്ഷേ ദ ഹിന്ദു ,മൽഫോഡിന്റെ പ്രസ്താവന ശരിയല്ലന്നും റെഡ്മേക്കറുമായി ബന്ധപെട്ട് തങ്ങൾ പുറത്ത് വിട്ട വാർത്ത പൂർണ്ണമായും ശരിയായിരുന്നു എന്നും അസഗ്‌നിധമായി വ്യക്തമാക്കുകയാണുണ്ടായത്.[7] അംഗത്വംദ റിയൽ ന്യൂസിന്റെ അന്തർദേശീയ സ്ഥാപക സമിതിയിൽ അംഗമാണ് സിദ്ധാർഥ വരദരാജൻ.[8]. അവലംബംവരദരാജന്റെ ബ്ലോഗ് Reality, one bite at a time
|
Portal di Ensiklopedia Dunia