സിപിഎൽ (പ്രോഗ്രാമിങ് ഭാഷ)
സിപിഎൽ (കമ്പൈൻഡ് പ്രോഗ്രാമിംഗ് ലാംഗ്വേജ്) ഒരു മൾട്ടി പരാഡിഗം പ്രോഗ്രാമിങ് ഭാഷയാണ്, അത് 1960 കളുടെ തുടക്കത്തിലാണ് വികസിപ്പിച്ചെടുത്തത്. സി ഭാഷയുടെ ആദ്യകാല പൂർവികനാണ് ഇത്. ബി.സി.പി.എൽ., ബി ഭാഷകൾ വഴിയാണ് സിയിലേക്ക് എത്തിച്ചേർന്നത്. രൂപകൽപനകേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ കേംബ്രിഡ്ജ് പ്രോഗ്രാമിങ് ലാംഗ്വേജ് ആയി മാത്തമറ്റിക്കൽ ലബോറട്ടറിയിൽ ആരംഭിച്ച സി പി എൽ [1]പിന്നീട് കേംബ്രിഡ്ജ്, ലണ്ടൻ എന്നീ യൂണിവേഴ്സ്റ്റികൾ സംയുക്തമായി "കമ്പൈൻഡ് പ്രോഗ്രാമിംഗ് ലാംഗ്വേജ്" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ക്രിസ്റ്റഫർ സ്ട്രാക്കി, ഡേവിഡ് ബാരൺ തുടങ്ങിയവരും ഇതിന്റെ വികസനത്തിൽ ഉൾപ്പെട്ടിരുന്നു.(CPL "കേംബ്രിഡ്ജ് പ്ലസ് ലണ്ടൻ" [2] അല്ലെങ്കിൽ "ക്രിസ്റ്റഫറുടെ പ്രോഗ്രാമിങ് ഭാഷ" എന്നു വിളിച്ചിരുന്നു).1963 ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പേപ്പർ, കേംബ്രിഡ്ജിലെ ടൈറ്റൻ കമ്പ്യൂട്ടറിലും ലണ്ടനിലെ അറ്റ്ലസ് കമ്പ്യൂട്ടറിലും നടപ്പിലാക്കി. ഇത് അൽഗോൾ(ALGOL 60) ആണ് കൂടുതലും സ്വാധീനിച്ചത്. വളരെ ലളിതമായ സിപിഎൽ ശാസ്ത്രീയ കണക്കുകൂട്ടലുകളെ അപേക്ഷിച്ച് കൂടുതൽ വിപുലമായ ആപ്ലിക്കേഷൻ ഏരിയക്കായി ഉപയോഗിച്ചു. സിപിഎൽ ഒരു വലിയ ഭാഷയായിരുന്നു. വ്യവസായ പ്രക്രിയ നിയന്ത്രണം, ബിസിനസ് ഡാറ്റ പ്രോസസ്സ് ചെയ്യൽ, ചില ആദ്യകാല കമാൻഡ് ലൈൻ ഗെയിമുകൾ എന്നിവ ഉൾപ്പെടുത്താൻ സിപിഎൽ അൽഗോളിന് അപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു. സിപിഎൽ നിമ്ന തല പ്രോഗ്രാമിംഗും അതേ ഭാഷ ഉപയോഗിച്ചുള്ള ഉന്നതമായ അമൂർത്തമായ ആശയങ്ങളും അനുവദിക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, സിപിഎൽ വളരെ സാവധാനമാണ് നടപ്പിലാക്കിയിരുന്നത്. 1970 ൽ ആദ്യ സിപിഎൽ കമ്പൈലർ എഴുതപ്പെട്ടിരുന്നു, [3]പക്ഷേ, ഈ ഭാഷ ഒരു പ്രശസ്തിയും നേടിയിട്ടില്ല, മാത്രമല്ല 1970 കളിൽ തന്നെ ഇത് അപ്രത്യക്ഷമായി. ബിസിപിഎൽ("ബേസിക് സിപിഎൽ", എന്നത് തുടക്കത്തിൽ "ബൂട്ട്സ്ട്രാപ് സിപിഎൽ" എന്നറിയപ്പെട്ടു) കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയായി, പ്രത്യേകിച്ച് കംപൈലറുകൾ എഴുതുന്നതിനായി സിപിഎൽ അടിസ്ഥാനമാക്കിയുള്ള ലളിതമായ ഭാഷയായിരുന്നു അത്. ഇത് ആദ്യം നടപ്പിലാക്കപ്പെട്ടത് 1967 ലാണ്. ബിസിപിഎൽ പിന്നീട് ബി വഴി, ജനകീയവും സ്വാധീനവും ഉള്ള സി പ്രോഗ്രാമിങ് ഭാഷയിലേക്ക് നയിച്ചു. അവലംബം
|
Portal di Ensiklopedia Dunia