തൈറിസ്റ്ററുകളിൽ പ്രധാനപെട്ട ഒന്നാണ് സിലിക്കൺ കണ്ട്രോൾഡ് റെക്ടിഫയർ (SCR silicon controlled rectifier /semiconductor controlled rectifier ).നാല് സെമി കണ്ടക്ടർ ക്രിസ്റ്റലുകൾ തട്ടുകളായി ചേർത്തു വച്ചാണ് ഇവ നിർമ്മിക്കുന്നത്. ഇതിന്റെ ലീഡുകളെ ആനോഡ്, കാതോഡ്, ഗേറ്റ് എന്നിങ്ങനെ അറിയപ്പെടുന്നു.ഒരു SCR ഇൽ കൂടി രണ്ടു വിധത്തിൽ കറന്റ് കണ്ടക്ഷ്ൻ സാധ്യമാകും. ഒന്നാമത് ഗേറ്റിൽ വോൾടേജ് കൊടുക്കാതെ ആനോഡിനും കാതോഡിനും കുറുകെ വോൾട്ടേജ് കൊടുത്തു കൊണ്ടുള്ള രീതി. രണ്ടാമത്തെ രീതിയിൽ ഗേറ്റിൽ ഒരു ചെറിയ പോസിറ്റീവ് വോൾടേജ് കൊടുത്തു കൊണ്ടുള്ള താണ്. ഗേറ്റ് ഓപ്പൺ ആക്കി ആനോഡിനും കാതോഡിനും കുറുകെ ഒരു ഫോർവേഡ് ബയസ് കൊടുക്കുമ്പോൾ SCR -ൽ കൂടി കറന്റ് പ്രവാഹം നടക്കുകയില്ല. പക്ഷേ, ഈ വോൾട്ടേജ് വർദ്ധിപ്പിച്ചു കൊണ്ടിരുന്നാൽ ഒരു പ്രത്യേക വോൾടേജ് ആകുമ്പോൾ SCR-ൽ കൂടി കറന്റ് പ്രവാഹം നടക്കും. ഈ വോൾടേജ് "ബ്രേക്ക് ഓവർ വോൾടേജ് "എന്ന് അറിയപ്പടുന്നു. എന്നാൽ രണ്ടാമത്തെ രീതിയിൽ ഗേറ്റിൽ ഒരു പോസിറ്റീവ് വോൾട് കൊടുക്കുന്നതിനാൽ ബ്രേക്ക് ഓവർ വോൾട്ടിൽ എത്തുന്നതിന് മുൻപ് കറന്റ് പ്രവാഹം നടക്കും.കറന്റ് പ്രവാഹം തുടങ്ങി കഴിഞ്ഞാൽ പിന്നെ gate വോൾടേജ് നീക്കം ചെയ്താലും scr ൽ ക്കൂടി കറന്റ് ഒഴുകി കൊണ്ടിരിക്കും. ആനോഡിനും കാതോഡിനും ഇടയിൽ '0'volt ആയാൽ മാത്രമേ കറന്റ് നിലയ്ക്കുകയുള്ളൂ.