സിസിടിവി ആസ്ഥാനമന്ദിരം
ബീജിങ്ങിലെ ഗുവാങ്ഹുവ റോഡിൽ സ്ഥിതിചെയ്യുന്ന 44-നിലകളോടുകൂടിയ ഒരു ആധുനിക അംബരചുംബിയാണ് സി സി ടി വി ആസ്ഥാന മന്ദിരം. ഘടനയിലെ വൈവിധ്യം കൊണ്ടുതന്നെ ലോകശ്രദ്ധയാർജ്ജിച്ച ഒരു കെട്ടിടമാണ് ഇത്. 234 മീറ്ററാണ്(768 അടി) ഇതിന്റെ ആകെ ഉയരം.ചൈന സെൻട്രൽ ടെലിവിഷന്റെ ആസ്ഥാനകേന്ദ്രമായി ഈ കെട്ടിടം പ്രവർത്തിക്കുന്നു. മുൻപ് ഏകദേശം 15 കി.മീ അകലെയുണ്ടായിരുന്ന ചൈന സെന്റ്രൽ ടെലിവിഷൻ ബിൽഡിങ് ആയിരുന്നു സി.സി.റ്റി.വി.യുടെ ആസ്ഥാനം. 2004 ജൂണിൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരം പൂർണമായും പണിതീർന്ന് പ്രവർത്തനയോഗ്യമായത് 2012 മേയിലാണ്.[5]റെം കൂൾഹാസ്സും ഒലെ ഷീറെനുമാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിലെ പ്രധാന വാസ്തുശില്പികൾ. 4,188,010ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കെട്ടിടം മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളായാണ് നിർമിച്ചിരിക്കുന്നത്. ഇവ കൂടിച്ചേർത്ത് ഒരൊറ്റ നിർമിതി ആക്കിയിരിക്കുന്നു. ഒരു തുറന്ന മധ്യഭാഗം വരുന്നവിധത്തിലുള്ള ഒരു പ്രത്യേക രൂപമാണ് ഈ കെട്ടിടത്തിന്റേത്. അസാമാന്യമായ ഈ രൂപത്താൽ തന്നെ നിർമ്മാണത്തിൽ നിരവധി വെല്ലുവിളികളുയർത്തിയ ഒരു കെട്ടിടമായിരുന്നു ഇത്. ടിവി സ്റ്റുഡിയോകൾ, ഓഫീസുകൾ, സമ്പ്രേക്ഷണ- നിർമ്മാണ ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഈ കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നു. 2009-ലെ അഗ്നിബാധസിസിടിവി കെട്ടിടസമുച്ചയത്തിലെ സിസിടിവി ആസ്ഥാനമന്ദിരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ടെലിവിഷൻ കൾചറൽ സെന്റർ അഗ്നിബാധയ്ക്കിരയായി. 2009 ഫെബ്രുവരി 9-ആം തീയതി ലാന്റേർൺ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള(Lantern Festival) കരിമരുന്നുപ്രയോഗത്തെതുടർന്നായിരുന്നു അഗ്നിബാധയുണ്ടായത്. അതേവർഷം മേയ് 9ആം തിയതി സിസിടിവി ആസ്ഥാനമന്ദിരം പൂർത്തിയാക്കാനിരിക്കെയായിരുന്നു ഇത്.[6][7] ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾസിസിടിവി ആസ്ഥാനമന്ദിരം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia