സിൻഗാലില ദേശീയോദ്യാനം

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഡാർജിലിംഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യനമാണ് സിൻഗാലില ദേശീയോദ്യാനം. 1986-ലാണ് ഉദ്യാനം നിലവിൽ വന്നത്.

ഭൂപ്രകൃതി

79 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട് ഉദ്യാനത്തിന്. ഇലപൊഴിയും വനങ്ങളും കുറ്റിക്കാടുകളും ഉള്ളതാണ് ഇവിടുത്തെ പ്രകൃതി.

ജന്തുജാലങ്ങൾ

സെറോ, നീൽഗായ്, അസാമീസ് മക്കാക്ക്, കുരക്കും മാന്‍, പുലി, ഗൊരാൽ, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya