സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് (മുമ്പ് സീ ടെലിഫിലിംസ് ) ഒരു ഇന്ത്യൻ മീഡിയ സ്ഥാപനമാണ് . മുംബൈ ആണ് ആസ്ഥാനം.
ചരിത്രം
സ്വതന്ത്ര യുഗം
1991 ഡിസംബർ 15-ന് സീ ടെലിഫിലിംസ് എന്ന പേരിൽ കമ്പനി സമാരംഭിച്ചു,
വിയാകോം ഇന്റർനാഷണലും സീ ടെലിഫിലിംസും തമ്മിലുള്ള വിതരണ കരാറിന്റെ ഭാഗമായി 1999-ൽ സീ ടെലിഫിലിംസ് നിക്കലോഡിയൻ ബ്രാൻഡഡ് പ്രോഗ്രാമിംഗ് സപേരഷണം ചെയ്തു [4][5]
2006 നവംബറിൽ, TEN സ്‌പോർട്‌സിന്റെ ഉടമയായ താജ് ടെലിവിഷനിൽ 50% ഓഹരികൾ സ്വന്തമാക്കി. അതേ വർഷം തന്നെ കമ്പനി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.
2010 ഫെബ്രുവരിയിൽ, TEN സ്‌പോർട്‌സിൽ ഓഹരി (95%) ആയി ഉയർത്തി.
സീ മ്യൂസിക് കമ്പനി എന്ന മ്യൂസിക് ലേബലും സീ എൻറർടെയ്ൻമെൻറ് എൻറർപ്രൈസിന്റെ ഭാഗമാണ് .
വിൽക്കാനുള്ള ശ്രമം (2019–2021)
ഫെബ്രുവരി 2019-ൽ മാധ്യമങ്ങൾ കടകെണിയിലായ എസ്സല് ഗ്രൂപ്പ് സീ നെറ്റ്വർക്ക് വിൽക്കാൻ ചർച്ച നടത്തികൊണ്ടിരിക്കുകയാണ് [6] എന്നു റിപ്പോർട്ട് ചെയ്തു.
സീ എന്റർടൈൻമെന്റിന്റെ 11% ഓഹരികൾ ഇൻവെസ്കോ ഓപ്പൺഹൈമർ ഫണ്ട് വാങ്ങുമെന്ന് ഓഗസ്റ്റ് 1-ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു [7]
2016 ഫെബ്രുവരിയിൽ Zee എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) അതിന്റെ OTT പ്ലാറ്റ്‌ഫോമായ OZEE സമാരംഭിച്ചുകൊണ്ട് വീഡിയോ-ഓൺ-ഡിമാൻഡിലേക്ക് കടന്നു. [9]
14 ഫെബ്രുവരി 2018-ൽ, സേവനം ZEE5 ആയി പുനർനാമകരണം ചെയ്യപ്പെട്ടു . [10]