സീത ബിൻത് അബ്ദുൽ അസീസ് അൽ സൗദ്
സൗദി അറേബ്യയിലെ അബ്ദുൽ അസീസ് രാജാവിന്റെ മകളും അബ്ദുല്ല രാജാവിന്റെ ഇളയ പൂർണ്ണസഹോദരിയുമായിരുന്നു സീത ബിൻത് അബ്ദുൽ അസിസ് അൽ സൌദ് (അറബിക്ഃ سيتة بنت عبد العزیز السود سيت bint 'Abd al' Azīz āl Sa 'oudz 1930-13 ഏപ്രിൽ 2011). ആദ്യകാല ജീവിതം1930 ലാണ് സീത രാജകുമാരി ജനിച്ചത്. അബ്ദുൽ അസീസ് രാജാവിന്റെയും അദ്ദേഹം വിവാഹം കഴിച്ചിരുന്ന രണ്ട് റാഷിദി വനിതകളിൽ ഒരാളായിരുന്ന അബ്ദുൽ ഫഹദ ബിൻത് ആസി ബിൻ ഷുരൈം അൽ ഷമ്മാരിയുടെയും മകളായിരുന്നു അവർ.[1] അവരുമായി വളരെയധികം അടുപ്പമുണ്ടായിരുന്ന അബ്ദുല്ല രാജാവിന്റെ ഇളയ സഹോദരികൂടിയായിരുന്നു.[2] 2015 ഓഗസ്റ്റിൽ മരണമടഞ്ഞ നൌഫ് ബിൻത് അബ്ദുൾ അസീസ് എന്ന ഒരു പൂർണ്ണ സഹോദരികൂടി അവർക്കുണ്ടായിരുന്നു.[3] പ്രവർത്തനങ്ങൾജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സീത രാജകുമാരി, പ്രിൻസസ് കൌൺസിൽ പോലുള്ള വനിതാ ഗ്രൂപ്പുകൾ രൂപീകരിച്ചു. കൂടാതെ, യഥാക്രമം 2009ലും 2010ലും അവരുടെ രക്ഷാകർതൃത്ത്വത്തിലാണ് ഒന്നും രണ്ടും സൌദി വിമൻസ് ഫോറം നടന്നത്.[4] 2011 മെയ് മാസത്തിൽ അവരുടെ രക്ഷാകർതൃത്ത്വത്തിൽ "നാളത്തെ സൗദി വനിതകൾ" എന്ന പേരിൽ മറ്റൊരു സമ്മേളനവും സംഘടിപ്പിച്ചിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്പോൺസർ ചെയ്യുകയും വിവിധ ഗവേഷണ പരിപാടികൾക്കും കുടുംബക്ഷേമ പദ്ധതികൾക്കും സംഭാവന നൽകുകയും ചെയ്തു. അവരുടെ നേതൃത്വത്തിൽ, സ്ത്രീകളുടെ തൊഴിലിനായി തൊഴിൽ ദിനങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രിൻസസ് കൌൺസിൽ2003-ൽ, സീത രാജകുമാരിയുടെ നേതൃത്വത്തിൽ രാജകുമാരിമാരുടെ കൗൺസിൽ ആരംഭിച്ചു.[2] രാജകുടുംബത്തിലെ ഓരോ ഉപശാഖകളിൽ നിന്നും ഒരംഗത്തെ ഉൾപ്പെടുത്തുന്ന തരത്തിലാണ് കൗൺസിൽ രൂപകൽപ്പന ചെയ്തത്. സൗദി അറേബ്യയിലെ വനിതാ രാജകുടുംബാംഗങ്ങൾക്കായുള്ള ആദ്യത്തെ കുടുംബ കൗൺസിലായിരുന്നു ഇത്. കൗൺസിലിലെ എല്ലാ അംഗങ്ങളോടും ആരോഗ്യ സംരക്ഷണം, കുട്ടികൾ, സ്ത്രീകൾ, ബിസിനസ്സ് തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരായിരിക്കാൻ ആവശ്യപ്പെട്ടു. കൗൺസിൽ സൗദ് ഹൗസിലെ ഒരു പ്രധാന സ്ഥാപനമായി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഇത് ഒരു തിങ്ക് ടാങ്കായും ലോബിയിംഗ് ബോഡിയായും പ്രവർത്തിക്കുന്നു.[2] മാസത്തിൽ രണ്ടുതവണയെന്ന നിലയിൽ, ഓരോ രണ്ടാം ആഴ്ചയിലും രണ്ടോ മൂന്നോ മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു നിശ്ചിത കാലയളവിൽ യോഗം ചേരുന്നതിനാണ് ഈ കൌൺസിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്തു. ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും പ്രസക്തമായ സർക്കാർ സ്ഥാപനങ്ങൾക്കുള്ള അപേക്ഷകളുമായിരുന്നു ഈ യോഗങ്ങളുടെ ഫലങ്ങൾ. പ്രാരംഭ ഘട്ടത്തിൽ കൌൺസിൽ അംഗങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായിരുന്നു. 2011 ലെ കണക്കനുസരിച്ച് കൌൺസിൽ അംഗങ്ങളുടെ എണ്ണം മുപ്പത് രാജകീയ വനിതകളായിരുന്നു.[2] വ്യക്തിജീവിതം![]() സീത ബിൻത് അബ്ദുൽ അസീസ് തന്റെ ആദ്യ കസിനായ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൌദ് അൽ കബീറിനെ വിവാഹം കഴിച്ചു.[5] മുഹമ്മദ് ബിൻ സൌദ് അൽ കബീറിൻ്റെ മൂത്ത മകനും സീതയുടെ അമ്മായി നൌറ ബിൻത് അബ്ദുൾ റഹ്മാന്റെയും സൌദ് അൾ കബീറിൻ്റെയും കൊച്ചുമകനും ആയിരുന്നു അദ്ദേഹം.[6] രാജകുമാരന്മാരുടെ ബിസിനസ്സ് പ്രവർത്തനങ്ങളും രാജകുടുംബത്തിൽപ്പെടാത്തവരുമായുള്ള വിവാഹങ്ങളും ഉൾപ്പെടെയുള്ള സ്വകാര്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി 2000 ജൂണിൽ അന്നത്തെ കിരീടാവകാശി അബ്ദുല്ല സ്ഥാപിച്ച അൽ സൌദ് ഫാമിലി കൌൺസിലിലെ അംഗങ്ങളിൽ ഒരാളായിരുന്നു അബ്ദുല്ല ബിൻ മുഹമ്മദ്.[7] 1994 ജനുവരിയിൽ 68-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സീത ബിൻത് അബ്ദുൽ അസീസ്, അബ്ദുല്ല ബിൻ മുഹമ്മദ് ദമ്പതികൾക്ക് അഞ്ച് മക്കളുണ്ടായിരുന്നു, മൂന്ന് ആൺമക്കളായ തുർക്കി, ഫഹദ്, ബന്ദർ, കൂടാതെ നൌറ, നൌഫ് എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു.[3][8] അവരുടെ മകൻ തുർക്കി അബ്ദുല്ല രാജാവിന്റെ ഉപദേശകരിൽ ഒരാളും 1980 കളിൽ നാഷണൽ ഗാർഡിലെ മുൻ സൈനിക ഉദ്യോഗസ്ഥനുമായിരുന്നു.[9] മറ്റൊരു മകൻ ഫഹദ് മുൻ പ്രതിരോധ സഹമന്ത്രിയായിരുന്നു.[8] സീത രാജകുമാരിയുടെ പുത്രന്മാർ അൽ സൌദ്സിന്റെ അൽ കബീർ ശാഖയിലെ പ്രധാന അംഗങ്ങളായി കണക്കാക്കപ്പെടുന്നു.[6] അവരുടെ മകൾ നൌറ ബിൻത് അബ്ദുല്ല (ജനനം 1958) അബ്ദുല്ല രാജാവിന്റെ മൂത്ത മകൻ ഖാലിദ് ബിൻ അബ്ദുല്ലയെ വിവാഹം കഴിച്ചു.[6] മറ്റൊരു മകൾ നൌഫ് 1963 ൽ ജനിച്ചു.[6] മരണം.സീത ബിൻത് അബ്ദുൽ അസീസ് രാജകുമാരി ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 2011 ഏപ്രിൽ 13 ന് അന്തരിച്ചു.[10] 2011 ഏപ്രിൽ 14 ന് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അവരുടെ ശവസംസ്കാര പ്രാർത്ഥന നടന്നു.[10] അബ്ദുല്ല രാജാവ്, കിരീടാവകാശിയായിരുന്ന സുൽത്താൻ, പ്രിൻസ് നായിഫ്, പ്രിൻസ് സൽമാൻ, പ്രിൽസ് ബന്ദർ, പ്രിൻസി തുർക്കി, സാദ് ഹരിരി, മറ്റ് മുതിർന്ന രാജകുമാരന്മാർ എന്നിവർ ശവസംസ്കാര പ്രാർത്ഥനയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അബ്ദുല്ല രാജാവിനെ വിളിച്ച് അനുശോചനം അറിയിച്ചു.[11] പരാമർശങ്ങൾ
|
Portal di Ensiklopedia Dunia