സീലിയ എം. ഹണ്ടർ
ഒരു അമേരിക്കൻ പരിസ്ഥിതി പ്രവർത്തകയും സംരക്ഷണവാദിയുമായിരുന്നു സീലിയ ഹണ്ടർ (ജനുവരി 13, 1919 - ഡിസംബർ 1, 2001). 1991 ൽ സിയറ ക്ലബ് അവർക്ക് പരമോന്നത പുരസ്കാരമായ ജോൺ മുയർ അവാർഡ് നല്കി. 1998 ൽ വൈൽഡെർനെസ് സൊസൈറ്റി ദി റോബർട്ട് മാർഷൽ അവാർഡ് അവർക്ക് നൽകി.[1] മുൻകാലജീവിതംസെലിയ എം. ഹണ്ടർ 1919 ജനുവരി 13 ന് വാഷിംഗ്ടണിലെ ആർലിംഗ്ടണിൽ ജനിച്ചു. [2] മഹാസാമ്പത്തികമാന്ദ്യകാലത്ത് ഒരു ചെറിയ ഫാമിൽ ക്വേക്കറായി വളർന്നു. [3]സ്ത്രീകൾക്ക് പാരമ്പര്യേതര വഴികളാണെങ്കിലും പൈലറ്റ് ആകുന്നതുപോലുള്ള സ്വപ്നങ്ങൾ പിന്തുടരാനുള്ള ആത്മവിശ്വാസം ഹണ്ടറിനുണ്ടായി. ഹണ്ടറിന്റെ ചെറുപ്പത്തിൽ വെയർഹൗസർ ടിംബർ കമ്പനിയിൽ ഗുമസ്തനായി ജോലി നോക്കി. ഹണ്ടർ ഒരു പൈലറ്റായി പരിശീലനം നേടി. അവരുടെ 21 ാമത്തെ ജന്മദിനത്തിന് ശേഷമുള്ള ആഴ്ചയായിരുന്നു അവരുടെ ആദ്യത്തെ ഫ്ലൈറ്റ് പാഠം. [4] പരിസ്ഥിതി പ്രവർത്തകയുടെയും സംരക്ഷണവാദിയുടെയും പര്യായമായി ഹണ്ടർ മാറി. എന്നിരുന്നാലും അവർ ആദ്യമായി അലാസ്കയിൽ വന്നപ്പോൾ അവർ സ്വയം ഒരു സംരക്ഷണവാദിയോ പരിസ്ഥിതി പ്രവർത്തകയോ ആയിരുന്നില്ല. [5] കരിയർപൈലറ്റായി സൈനിക സേവനംഹണ്ടർ ഒരു പൈലറ്റായി പരിശീലനം നേടി. രണ്ടാം ലോകമഹായുദ്ധസമയത്ത് പൈലറ്റായി സേവനമനുഷ്ഠിച്ചു. WASP കൾ എന്നും അറിയപ്പെടുന്ന വനിതാ എയർഫോഴ്സ് സർവീസ് പൈലറ്റുകളിൽ അംഗമായി. 43-W5 ക്ലാസ്സിൽ ബിരുദം നേടി.[6] ഫാക്ടറികളിൽ നിന്ന് യുഎസ്എയിലുടനീളം പരിശീലന കേന്ദ്രങ്ങളിലേക്കും എംബാർക്കേഷൻ തുറമുഖങ്ങളിലേക്കും ഹണ്ടർ വിമാനങ്ങൾ പറത്തി. യുഎസ് മിലിട്ടറിയിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങൾ പറക്കാൻ യോഗ്യത നേടുന്നതുവരെ അവർ ഓരോ നവീകരണവും വിജയകരമായി പൂർത്തിയാക്കി. [7] അവലംബം
|
Portal di Ensiklopedia Dunia