സുദർശൻ കുമാർ അഗർവാൾ
ഇന്ത്യൻ മെഡിക്കൽ ഡോക്ടറും റേഡിയോളജിസ്റ്റുമാണ് സുദർശൻ കുമാർ അഗർവാൾ. വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് 2013 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ നൽകി ആദരിച്ചു. ജീവചരിത്രംസുദർശൻ കെ അഗർവാൾ 1935 ൽ, ഇന്ത്യയിലെ റേഡിയോളജി എന്ന പയനിയറും[1] ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജിയുടെ അംഗവുമായ ഡോ ദിവാൻ ചന്ദ് അഗർവാളിന്റെ ഇളയ മകനായി[2] ലാഹോറിൽ ആണ് ജനിച്ചത്.[3] 1957 ൽ പഞ്ചാബ് സർവകലാശാലയിലെ അമ്രിസ്റ്റാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം 1961 ൽ ലണ്ടനിൽ നിന്ന് ഡിഎംആർഡിയുടെ ബിരുദാനന്തര ബിരുദം നേടി. 1986 ൽ ഇംഗ്ലണ്ടിൽ നിന്ന് എഫ്ആർസിആർ, 1996 ൽ യുഎസിൽ നിന്ന് എഫ്എസിആർ, യുകെയിൽ നിന്ന് എഫ്ആർഎസ്എം തുടങ്ങിയ ബിരുദങ്ങളും അദ്ദേഹം നേടി. ലണ്ടനിലെ മിഡിൽസെക്സ് ഹോസ്പിറ്റൽ, സർ ബ്രയാൻ വിൻഡയർ, ഡോ. എഫ്സി ഗോൾഡിംഗ്, സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലെ വെസ്റ്റേൺ റീജിയണൽ ഹോസ്പിറ്റൽ , സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഹോസ്പിറ്റൽ, പ്രൊഫസർ ഫ്രിമാൻ ഡാളിന്റെ കീഴിൽ നോർവേയിലെ ഓസ്ലോയിലെ ഉല്ലെവൽ ഹോസ്പിറ്റൽ എന്നീ വിവിധ യൂറോപ്യൻ ആശുപത്രികളിൽ അദ്ദേഹത്തിന് നിരവധി പരിശീലന ജോലികൾ ഉണ്ടായിരുന്നു. 1959 ൽ മൂത്ത സഹോദരൻ ഡോ. എസ്. പി. അഗർവാൾ നടത്തുന്ന ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ, യുറോറാഡിയോളജി എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ദിവാൻ ചന്ദ് അഗർവാൾ ഇമേജിംഗ് സെന്ററിലും റിസർച്ച് സെന്ററിലും അഗർവാൾ പ്രാക്ടീസ് ആരംഭിച്ചു.[3][4] 1989-ൽ സഹോദരന്റെ മരണത്തെ തുടർന്ന് അതിന്റെ മാനേജ്മെന്റും ഏറ്റെടുത്തു. ദേശീയ പരീക്ഷാ ബോർഡ് അംഗീകരിച്ച ബിരുദാനന്തര പഠന കേന്ദ്രമായ ദിവാൻ ചന്ദ് അഗർവാൾ ഇമേജിംഗ് സെന്ററും റിസർച്ച് സെന്ററും നിർമ്മിക്കുന്നതിന് കാലങ്ങളായി അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. [1] ഡയഗ്നോസ്റ്റിക് റേഡിയോളജി, ഇമേജിംഗ് എന്നീ മൂന്ന് വാല്യങ്ങളുള്ള പുസ്തകത്തിന്റെ സഹ-എഴുത്തുകാരനാണ് അഗർവാൾ.[5]
ഇന്ത്യൻ, അന്താരാഷ്ട്ര ജേണലുകളിൽ 50 ലധികം ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. [3] [4] ദിവാൻ ചന്ദ് സത്യപാൽ ഇമേജിംഗ് റിസർച്ച് സെന്ററിലെ ചുമതലകളിൽ പങ്കെടുത്ത് സുദർശൻ കെ. അഗർവാൾ ന്യൂദൽഹിയിൽ ആണ് താമസിക്കുന്നത്.[6][7] സ്ഥാനങ്ങൾഏഷ്യൻ ഓഷ്യാനിയൻ ജേണൽ ഓഫ് റേഡിയോളജിയുടെ സ്ഥാപക എഡിറ്ററാണ് അഗർവാൾ. [1] [3] [8] കൂടാതെ അറിയപ്പെടുന്ന രണ്ട് ജേണലുകളുടെ എഡിറ്റോറിയൽ ബോർഡുകളിൽ അംഗമാണ്, അബ്ഡോമിനൽ ഇമേജിംഗ് [9], ഇന്ത്യൻ ജേണൽ ഓഫ് റേഡിയോളജി ആൻഡ് ഇമേജിംഗ് [10]
1989 ൽ ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു സുദർശൻ അഗർവാൾ. [6] ആറാമത് ഏഷ്യൻ ഓഷ്യാനിയൻ കോൺഗ്രസ് ഓഫ് റേഡിയോളജി (1991), 20-ാമത് ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് റേഡിയോളജി എന്നിവയുടെ ഓർഗനൈസിംഗ് സെക്രട്ടറിയും. [1] [3] ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ പ്രൊവൈഡറായ ദേവ്കി ദേവി ഫൗണ്ടേഷന്റെ ഗവേണിംഗ് കൗൺസിൽ അംഗമാണ്. [11] ഡോ. അഗർവാൾ വഹിക്കുന്ന ചില പ്രധാന പദവികൾ ഇവയാണ്:
അവാർഡുകളും അംഗീകാരങ്ങളുംഅഗർവാളിന് റേഡിയോളജി ഇന്റർനാഷണൽ സൊസൈറ്റി നൽകിയ ബെക്ലെയർ മെഡൽ പോലുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.[1] ജെ.സി. ബോസ് ഇന്ത്യൻ റേഡിയോളജിക്കൽ ആന്റ് ഇമേജിംഗ് അസോസിയേഷൻ പ്രസംഗം. [3] [4] സ്വീഡിഷ് അക്കാദമി ഓഫ് റേഡിയോളജിയുടെ ഗസ്റ്റ ഫോർസെൽ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. ഡോ. അഗർവാളിനെ 2013 ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യൻ സർക്കാർ ആദരിച്ചു ഒരു വർഷത്തിനുശേഷം, ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷന്റെ (ഐആർഐഎ) കെ ആർ ഗുപ്ത ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു. ഡോ. അഗർവാളിന് ലഭിച്ച മറ്റ് ബഹുമതികൾ:
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia