സുന്ദ കടലിടുക്ക്
സുന്ദ കടലിടുക്ക് (ഇന്തോനേഷ്യൻ: സെലാത് സുന്ദ) ഇന്തോനേഷ്യൻ ദ്വീപുകളായ ജാവ, സുമാത്ര എന്നിവയ്ക്കിടയിലുള്ള ഒരു കടലിടുക്കാണ്. ഇത് ജാവാ കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. ജാവയുടെ പടിഞ്ഞാറൻ ഭാഗത്ത് നിലനിന്നിരുന്ന (ഇപ്പോഴത്തെ പടിഞ്ഞാറൻ ജാവ, ബാന്റൻ, മദ്ധ്യ ജാവയുടെ ചില ഭാഗങ്ങൾ എന്നിവ) സുന്ദ സാമ്രാജ്യത്തിൽനിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞുവന്നത്. പടിഞ്ഞാറൻ ജാവയിലെ തദ്ദേശീയ ജനതയായ സുന്ദാനികളിൽനിന്നും ഈ പേരു വന്നിരിക്കാവുന്നതാണ്. ജാവൻ ജനതയെ മധ്യ-കിഴക്കൻ ജാവയിലാണ് കൂടുതലായും കണ്ടുവരുന്നത്.[1] ഏതാണ്ട് വടക്കുകിഴക്ക്/തെക്കുപടിഞ്ഞാറൻ ദിശയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന ഈ കടലിടുക്കിന്റെ സുമാത്രയിലെ കേപ്പ് ടുവയ്ക്കും ജാവയിലെ പുജാട്ടിനുമിടയിലെ വടക്കുകിഴക്കൻ പരിസമാപ്‌തിക്ക് കുറഞ്ഞത് 24 കിലോമീറ്റർ (15 മൈൽ) വീതിയുണ്ട്. ഇതിന്റെ പടിഞ്ഞാറൻ സീമ വളരെ ആഴമുള്ളതാണെങ്കിലും കിഴക്കോട്ടു പോകുന്തോറും ഇടുങ്ങിയതും തികച്ചും ആഴം കുറഞ്ഞതുമായി കാണപ്പെടുന്നു. കിഴക്കൻ അറ്റത്തെ ചില ഭാഗങ്ങളിൽ ഇത് 20 മീറ്റർ (65 അടി) മാത്രം ആഴത്തിലാണുള്ളത്. ഈ ആഴക്കുറവും ശക്തമായ സമുദ്രജലപ്രവാഹം, മണൽത്തിട്ടകൾ, ജാവ തീരത്തുനിന്നകലെയുള്ള ഓയിൽ പ്ലാറ്റ്‍ഫോമുകൾ പോലെയുള്ള മനുഷ്യനിർമിത പ്രതിബന്ധങ്ങൾ തുടങ്ങിയവ കാരണമായി ഇതുവഴിയുള്ള കപ്പലോട്ടം ഏറെ ദുഷ്ക്കരമാണ്. നൂറ്റാണ്ടുകളായി ഇതൊരു ഒരു പ്രധാന കപ്പൽ ഗതാഗത മാർഗ്ഗമായി ഉപയോഗിക്കപ്പെട്ടിരുന്നു, പ്രത്യേകിച്ച് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്തോനേഷ്യയിലെ സ്പൈസ് ദ്വീപുകളിലേയ്ക്കുള്ള പ്രവേശനമാർഗ്ഗമായി ഇതുപയോഗിച്ചിരുന്ന കാലയളവിൽ (1602-1799). എന്നിരുന്നാലും കടലിടുക്കിന്റെ അവിശാലത, ആഴമില്ലായ്മ, കൃത്യമായ രേഖാവിവരണപത്രങ്ങളുടെ അഭാവം എന്നിവ ബൃഹത്തായ ആധുനിക യാനങ്ങൾക്ക് ഇത് അനുയോജ്യമല്ലാത്തതാക്കുകയും അവയിൽ മിക്കവയും പകരമായി മലാക്കാ കടലിടുക്ക് ഉപയോഗിക്കുകയു ചെയ്യുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia