സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ്
![]() 1997-ൽ ആരംഭിച്ച ഗ്രീക്ക് പൗരാണികമതക്കാരുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ് അഥവാ വൈ.എസ്.ഇ.ഇ. പൗരാണിക ഗ്രീക്ക് മതത്തേയും, അതിന്റെ ദൈവങ്ങളേയും, മണ്മറഞ്ഞ സംസ്കാരത്തേയും പുനരുജ്ജീവിപ്പിച്ച് ആധുനിക ഗ്രീക്ക് സമൂഹത്തിലേക്ക് കൊണ്ടുവരുകയെന്നതാണ് വൈ.എസ്.ഇ.ഇയുടെ ലക്ഷ്യം. രണ്ടായിരത്തോളം വിശാസികളും, ഒരുലക്ഷത്തോളം അനുഭാവികളും തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. പ്രവർത്തനമാരംഭിച്ചതു മുതൽ മതവിശ്വാസ സ്വാതന്ത്യത്തിനായി നിരവധി നിവേദനങ്ങളും, പത്രികകളും വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇരുനൂറോളം വിദ്യാഭ്യാസപരിപാടികൾക്കും വൈ.എസ്.ഇ.ഇ. ആതിഥ്യമരുളിയിട്ടുണ്ട്. ക്രിസ്തുമതം ഔദ്യോഗിക മതമായിരിക്കുന്ന ഗ്രീസിൽ, ഗ്രീക്ക് പൗരാണികമതത്തെ ഒരു മതമായി അംഗീകരിപ്പിക്കാനും, പൗരാണിക ക്ഷേത്രങ്ങളിൽ ആരാധനനടത്തുവാനുമുള്ള മുഴുവൻ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് വൈ.എസ്.ഇ.ഇ. പുറത്തേയ്ക്കുള്ള കണ്ണികൾ
കുറിപ്പുകൾഅവലംബം
|
Portal di Ensiklopedia Dunia