സുഭാഷ് ചന്ദ്രൻമലയാളത്തിലെ ഉത്തരാധുനിക എഴുത്തുകാരിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി രണ്ടുതവണയും എക്സിക്യൂട്ടീവ് അംഗമായി ഒരു വട്ടവും പ്രവർത്തിച്ചു. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരു ആമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ആദ്യനോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഇന്ത്യയിലെ ചുരുക്കം എഴുത്തുകാരിൽ ഒരാൾ. ആദ്യകഥാസമാഹാരത്തിനും ആദ്യനോവലിനും കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളത്തിലെ ഒരേയൊരു എഴുത്തുകാരൻ. ആദ്യനോവലിന് ഓടക്കുഴൽ പുരസ്കാരം, വയലർ പുരസ്കാരം തുടങ്ങി പന്ത്രണ്ടോളം വലിയ പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മനുഷ്യന് ഒരു ആമുഖം എന്ന നോവൽ[2] കേരളത്തിന്റെ നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുമായി പ്രത്യക്ഷപ്പെട്ട രചനയാണ്. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ സമുദ്രശില ആണ് സുഭാഷ് ചന്ദ്രന്റെ മറ്റൊരു പ്രശസ്ത നോവൽ. അഞ്ചുവർഷത്തിനുള്ളിൽ അര ലക്ഷത്തോളം കോപ്പികൾ വിറ്റ സമുദ്രശില രൂപശിൽപം കൊണ്ടും നവീനമായ ആഖ്യാനം കൊണ്ടും പരീക്ഷണാത്മകതകൊണ്ടും മലയാളസാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്. സുഭാഷ്ചന്ദ്രന്റെ എല്ലാ ചെറു കഥകളും മനുഷ്യന്റെ ക്ഷണികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിത്തറയില്ലാത്ത മനുഷ്യജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈഡിപ്പസിന്റെ അമ്മയും അമേരിക്കയും. ഹേയ് മനുഷ്യാ പരമാണുവിനേക്കാൾ ചെറുതാണ് നീ എന്ന അറിവാണ് ഓരോ സുഭാഷ് ചന്ദ്രൻ കൃതികളും നമ്മോട് പറയുന്നത്. ജീവിതരേഖ1972-ൽ ആലുവക്കടുത്ത് കടുങ്ങലൂരിൽ ജനിച്ചു. അച്ഛൻ : ചന്ദ്രശേഖരൻ പിള്ള, അമ്മ : പൊന്നമ്മ. എറണാകുളം സെന്റ് ആൽബർട്സ്, മഹാരാജാസ് കോളേജ്, ലോ കോളേജ്, ഭാരതീയവിദ്യാഭവൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.1994-ൽ മലയാളത്തിൽ ഒന്നം റാങ്കോടെ മാസ്റ്റർ ബിരുദം. നിയമ പഠനം പൂർത്തിയാക്കിയില്ല. മാതൃഭൂമി വാരാന്തപ്പതിപ്പിൽ ചീഫ്‌സബ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ജേണലിസം വിഭാഗത്തിൽ ഫാക്കൽറ്റിയുമാണ് . ഭാര്യ : ജയശ്രീ, മക്കൾ : സേതുപാർവതി, സേതുലക്ഷ്‌മി. ഒരു കഥ രൂപേഷ് പോൾ ലാപ്‌ടോപ്പ് എന്ന പേരിൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. സൻമാർഗ്ഗം എന്ന ചെറുകഥ രവിശങ്കർ എ നൈഫ് ഇൻ ദ ബാർ എന്ന പേരിൽ ഷോട്ട് ഫിലിമാക്കി. ഗുപ്തം ഒരു തിരക്കഥ എന്ന രചന ജോർജ്ജ് കിത്തു ആകസ്മികം എന്ന പേരിൽ സിനിമയാക്കി. വധക്രമം എന്ന കഥ കെ എം കമൽ പൂനാ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ തന്റെ ഡിപ്ലോമ ഫിലിമാക്കിയപ്പോൾ റിയോഡി ജനീറോ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ സ്പെഷ്യൽ മെൻഷൻ ലഭിച്ചു. വ്യത്യസ്തമായ രചനാതന്ത്രങ്ങളുടെ പരീക്ഷണശാലയാണ് സുഭാഷ് ചന്ദ്രൻ കൃതികൾ. ലോക സാഹിത്യത്തോടൊപ്പം മലയാളത്തെ എത്തിക്കാൻ കെൽപ്പുള്ളവ. പുരസ്കാരങ്ങൾ
മറ്റു പുരസ്കാരങ്ങൾ
ദ വീക്ക് വാരിക വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച ഇന്ത്യയിലെ അൻപത് യുവാക്കളിൽ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായും തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഇന്ത്യയിലെ വിവിധ ഭാഷകളിൽനിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോൾ മലയാളത്തിൽനിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി. വധക്രമം എന്ന കഥയെ ആധാരമാക്കി പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച് കെ.എം. കമൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് 2005-ൽ ബ്രസീലിലെ റിയോ ഡി ജനിറോ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം' എന്ന ചെറുകഥയ്ക്ക് 1994-ൽ മാതൃഭൂമി വിഷുപ്പതിപ്പു നടത്തിയ മൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia