സുമയ്യ ബിൻത് ഹസ്സൻ
ജോർദാൻ രാജകുമാരിയും ജോർദാനിലെ ഹസ്സൻ ബിൻ തലാൽ രാജകുമാരന്റെ രണ്ടാമത്തെ മകളുമാണ് സുമയ്യ ബിൻത് ഹസ്സൻ (English:Princess Sumaya bint Hassan) ആദ്യകാല ജീവിതം1971 മെയ് 14ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ഹസ്സൻ ബിൻ തലാൽ രാജകുമാരന്റെയും സർവത് അൽ ഹസ്സൻ രാജകുമാരിയുടെയും രണ്ടാമത്തെ മകളാണ്. ജോർദാനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ ഷെർബോർണ് ഗേൾസ് സ്‌കൂളിൽ പഠിച്ചു. ലണ്ടൻ സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോർട്ടൗൽഡ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർട്ടിൽ നിന്ന് ബിരുദം നേടി. വിവാഹം, കുടുംബംമുൻ ജോർദാൻ കാബിനറ്റ് മന്ത്രിയായിരുന്ന സാമി ജുദേഹിന്റെ മകനും ദോർദാൻ വിദേശകാര്യ മന്ത്രിയുമായിരുന്ന നാസ്സർ ജുദേഹിനെയാണ് സുമയ്യ രാജകുമാരി വിവാഹം ചെയ്തത്.[1] ഇവർക്ക നാലു മക്കളുണ്ട്. 2007ൽ ഇവർ വിവാഹ മോചിതരായി..[2] മക്കൾ
ഔദ്യോഗിക ജീവിതം1991ൽ സ്ഥാപിച്ച പ്രിൻസസ് സുമയ്യ യൂനിവേഴ്‌സിറ്റി ഫോർ ടെക്‌നോളജിയുടെ ബോർഡ് ട്രസ്റ്റ് അധ്യക്ഷയാണ് സുമയ്യ. പിതാവ് ഹസ്സൻ ബിൻ തലാൽ സ്ഥാപിച്ച ഗവേഷണ സ്ഥാപനമായ റോയൽ സൈന്റിഫിക് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു (2006). ശാസ്ത്രവും സാങ്കേതികവിദ്യയും സംബന്ധിച്ച പൊതു നയ വിഷയങ്ങളെക്കുറിച്ച് ഭരണകൂടത്തെ ഉപദേശം നൽകുന്ന ഹയർ കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഉപാധ്യക്ഷയായിരുന്നിട്ടുണ്ട്. അൽ ഹസ്സൻ സയൻസ് സിറ്റിയുടെ സ്ഥാപകയാണ് സുമയ്യ. 2007 ഏപ്രിൽ 17നേ കിങ് അബ്ദുള്ള രണ്ടാമനായിരുന്നു ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. അവലംബം
|
Portal di Ensiklopedia Dunia