സുമാത്രൻ കാണ്ടാമൃഗം
കാണ്ടാമൃഗങ്ങളിൽ ഒരിനമാണ് സുമാത്രൻ കാണ്ടാമൃഗം അഥവാ സുമാത്രൻ റൈനോസറസ് (ശാസ്ത്രീയനാമം: Dicerorhinus sumatrensis). ഇവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു എന്ന് ഐ.യു.സി.എന്റെ കണക്കുകൾ സൂചിപ്പിക്കുന്നു[2]. കച്ചവടതാത്പര്യങ്ങൾക്കായി കൊമ്പുകൾ മുറിച്ചെടുക്കാൻ നിരവധി സുമാത്രൻ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കിയതിനാൽ ഇന്ന് നിലവിലുള്ള സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണം നൂറിൽത്താഴെ മാത്രമാണ്.[5] മൃഗശാലകളിലും മറ്റും സംരക്ഷിക്കുന്നത് പത്തെണ്ണം മാത്രം. രണ്ടു കൊമ്പുകളുള്ള ഇവ വലിപ്പം കൊണ്ട് ഏറ്റവും ചെറിയ ഇനമാണ്. കണക്കുപ്രകാരം 275 എണ്ണം മാത്രമാണ് ജീവിച്ചിരിക്കുന്നത്[2]. പരമാവധി 1000 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ഇവയ്ക്ക് ചുവന്ന ബ്രൗൺ നിറമാണ്. മൺ മറഞ്ഞുപോയ വൂളി റൈനോസേഴ്സ് ആണ് ഇവയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള കാണ്ടാമൃഗം. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Sumatran rhinoceros എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Wikimedia Commons has media related to Sumatran rhinoceros.
|
Portal di Ensiklopedia Dunia