സുറിയാനി ഓർത്തഡോക്സ് സഭ, അഥവാ പാശ്ചാത്യ സുറിയാനി സഭ അല്ലെങ്കിൽ യാക്കോബായ സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഉൾപ്പെടുന്ന ഒരു ആഗോള സ്വയംശീർഷക സഭയാണ്. കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമാസ്ക്കസിലാണ്. ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ് ഈ സഭയുടെ ഔദ്യോഗിക ആരാധനാഭാഷ. സുറിയാനി ഓർത്തഡോക്സ് സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ് നിർവഹിക്കപ്പെടുന്നത് ഈ സഭയുടെ ഔദ്യോഗിക നാമം സുറിയാനിയിൽ "ഇദ്തോ സുറിയൊയ് തോ ത്രീശൈ ശുബ് ഹോ" എന്നാണ്.
പേര്
സുറിയാനി ഓർത്തോഡോക്കോസ് സഭയുടെ ഔദ്യോഗിക ഭാഷ സുറിയാനിയാണ്, ആയതിനാൽ ഈ സഭയെ ''സുറിയാനി സഭ'' എന്ന് അഭിസംബോധന ചെയ്യുന്നു. എ. ഡി 518 ൽ സേവേറിയോസ് പാത്രിയർക്കിസ് ബാവ കല്ക്കിദോൻ സുന്നഹദോസിനു ശേഷം നാടുകടത്തപ്പെടുകയും, കുറേയധികംനാൾ സഭക്ക് തലവനില്ലാതെ മുൻപോട്ടു പോവുകയുമുണ്ടായി എന്നാൽ ഈ സമയത്ത് യാക്കോബ് ബുർദാന സുറിയാനി സഭയുടെ ഉയിർത്തെഴുന്നേൽപ്പിനായി ശ്രമിക്കുകയും ചെയ്തു അതിനാൽ ഈ സഭയെ ''യാക്കോബായ സഭ'' എന്നും അഭിസംബോധന ചെയുന്നു. എ. ഡി 2000 മുതൽ വിശുദ്ധ സുന്നഹദോസിനു ശേഷം ഈ സഭയെ ഔദ്യോഗികമായി ''സുറിയാനി ഓർത്തോഡോക്സ് സഭ'' എന്ന് അഭിസംബോധന ചെയുന്നു.
ആഗോള സഭ
സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ അന്ത്യോക്യാപാത്രിയാർക്കീസ് ആണ്. സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവായാണ്. ഇദ്ദേഹം 2014 മെയ് പതിനാലാം തിയതിയാണ് സഭാതലവനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. ഇപ്പോൾ സഭക്ക് 26 അതിഭദ്രാസനങ്ങളും 11 പാത്രിയർക്കാ പ്രതിനിധി ഭരണകേന്ദ്രങ്ങളും ഉണ്ട്. കണക്കുകളനുസരിച്ച് ലോകമെമ്പാടുമായി 55,00,000 അംഗങ്ങളുണ്ട്.
സഭാ തലസ്ഥാനം
സുറിയാനി ഓർത്തഡോക്സ് സഭയുടെ തലസ്ഥാനം ക്രി.വ. 518 വരെ അന്ത്യോഖ്യയിൽ ആയിരുന്നു. എന്നാൽ ഇത് മത പീഡനങ്ങളാലും മറ്റ് പല കാരണങ്ങളാലും മെസപ്പൊട്ടോമിയയിലെ പല ദയറാകളിലേക്കും മാറ്റി സ്ഥാപിക്കപ്പെടുകയുണ്ടായി. ഇത് പതിമൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മർദീനടുത്തുള്ള ദയർ അൽ-സഫ്രാനിലേക്ക് മാറ്റപ്പെടുകയുണ്ടായി. [അവലംബം ആവശ്യമാണ്] അവിടെ നിന്ന് 1959-ഇൽ ഇപ്പോൾ തലസ്ഥാനമായിരിക്കുന്ന ദമാസ്ക്കസിലേക്ക് മാറ്റുകയുണ്ടായി.
ഇപ്പോൾ സിറിയയിലെ രാഷ്ട്രിയ പ്രശ്നങ്ങളാൽ പ. പാത്രിയർക്കിസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ലബനോനിൽ താമസിച്ചുവരുന്നു.
റോമാ സാമ്രാജ്യത്തിന്റെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നും പുരാതന സിറിയയുടെ തലസ്ഥാനവും ആയ അന്ത്യോക്യായിലെ സഭയുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ അംഗങ്ങൾ. ഈ നഗരത്തിൽ സുവിശേഷം അറിയിച്ചത് യഹൂദരുടെ പീഡനകാലത്തിന് ശേഷം യെരുശലേമിൽ നിന്ന് ഓടിപ്പോന്ന ക്രിസ്തുവിന്റെ ശിഷ്യർ തന്നെയാണ്. വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വ മരണ ശേഷം പൗലോസും ബർന്നബാസും അന്ത്യോക്യ സന്ദർശിച്ചു. ഇവർ ഏകദേശം ഒരു വർഷക്കാലം ഇവിടെ താമസിച്ച് സുവിശേഷം അറിയിച്ചു. ഇത് പത്രോസ് ഇവിടെ വന്ന് സുവിശേഷം അറിയിക്കുകയും തന്റെ സിംഹാസനം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം ആണ്. [[11]
യാക്കോബായ സഭ
യാക്കോബായ എന്ന സുറിയാനി വാക്കിനർത്ഥം യാക്കോബ് ബുർദാനയുടെ സഭ എന്നാണ്. യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്. ഈ പ്രയോഗം ഇപ്പോൾ കേരളത്തീൽ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. [12]ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സഭാദ്ധ്യക്ഷനായിരുന്നു യാക്കോബ് ബുർദാന.[13][14]
യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ കാതോലിക്ക, സുറിയാനി ഓർത്തോഡോക്സ് സഭയുടെ ഭരണഘടനാപ്രകാരം രണ്ടാം സ്ഥാനിയും, പരിശുദ്ധ പാത്രിയർക്കിസ് ബാവായുടെ പ്രധിനിധിയുമാണ്. ആഗോള സുറിയാനി ഓർത്തോഡോക്സ് സഭയിൽ ശ്രേഷ്ഠ കാതോലിക്ക ബാവയുള്ളപ്പോൾ പരിശുദ്ധ പാത്രിയർക്കിസ് ബാവക്കു ശേഷം നിർബന്ധമായും ശ്രേഷ്ഠ കാതോലിക്കബാവയെ സ്മരിക്കണം.
↑Lucian N. Leustean (2010). Eastern christianity and the cold war, 1945–91. New York: Routeledge Taylor&Francis Group. p. 317. ISBN978-0-203-86594-1. India has two main Orthodox churches, the autocephalous and autonomous Malankara Orthodox Syrian Church (Indian Orthodox) and autonomous Jacobite Syrian Orthodox Church under jurisdiction of Syrian Patriarchate. However, in 1912, there was a split in the community when one part declared itself an autocephalous church and announced the re-establishment of the ancient Catholicosate of the East in India. This was not accepted by those who remained loyal to the Syrian Patriarch. The two sides were reconciled in 1958 when the Indian Supreme Court declared that only the autocephalous Catholicos and bishops in communion with him had legal standing. But in 1975, the Syrian Patriarch excommunicated and deposed the Catholicos and appointed a rival, an action that resulted in the community splitting yet again. On 21 January 1995, the Supreme Court of India stated the existence of one orthodox church in India divided into two groups and noticed that spiritual authority of the Syrian Patriarchate reached vanishing point, acknowledging the rights of the autocephalous Church.