സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ
സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ (ZSL) ലോകമെമ്പാടുമുള്ള മൃഗങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ധർമ്മസ്ഥാപനമാണ്. 1826 ലാണ് ഇത് സ്ഥാപിതമായത്. ചരിത്രം![]() 1822 നവംബർ 29 ന്, ആധുനിക സുവോളജിയുടെ പിതാവായി കണക്കാക്കപെടുന്ന ജോൺ റേയുടെ ജന്മദിനത്തിന്, റവ. വില്യം കിർബിയുടെ നേതൃത്വത്തിൽ സോഹോ സ്ക്വയറിലെ ലിനിയൻ സൊസൈറ്റിയിൽ ഒരു യോഗം സംഘടിപ്പിക്കപ്പെടുകയും "സുവോളജിക്കൽ ക്ലബ് ഓഫ് ദി ലിനിയൻ സൊസൈറ്റി ഓഫ് ലണ്ടൻ" എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1816 നും 1826 നും ഇടയിലുള്ള കാലത്ത് സ്റ്റാംഫോർഡ് റാഫിൾസ്, ഹംഫ്രി ഡേവി, ജോസഫ് ബാങ്ക്സ് എന്നിവരും സമാന ചിന്താഗതിയുള്ളവരും തമ്മിലുള്ള ചർച്ചകൾ, പാരീസിലെ ജാർഡിൻ ഡെസ് പ്ലാന്റെസിനു സമാനമായ ഒരു സ്ഥാപനം ലണ്ടനിലും ഉണ്ടായിരിക്കണമെന്ന ആശയത്തിലേക്ക് നയിച്ചു. ഒരു സുവോളജിക്കൽ ശേഖരം പൊതുജനങ്ങളിൽ താല്പര്യമുണർത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുമെന്നു വിലയിരുത്തപ്പെട്ടു.[1] 1826 ഏപ്രിൽ മാസത്തിൽ സർ സ്റ്റാംഫോർഡ് റാഫിൾസ്, മാർക്വസ് ഓഫ് ലാൻസ്‌ഡൗൺ, ലോർഡ് ഓക്ക്‌ലാൻഡ്, സർ ഹംഫ്രി ഡേവി, റോബർട്ട് പീൽ, ജോസഫ് സാബിൻ, നിക്കോളാസ് എയ്‌ൽവാർഡ് വൈഗേഴ്‌സ് എന്നിവരോടൊപ്പം മറ്റ് പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രകൃതിശാസ്ത്രജ്ഞരും ചേർന്നാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.[2][3][4] സൊസൈറ്റിയുടെ ആദ്യ ചെയർമാനും പ്രസിഡന്റുമായിരുന്ന റാഫിൾസ്, ഇത് സ്ഥാപിതമായി ഏതാനും മാസങ്ങൾക്കുശേഷം 1826 ജൂലൈയിൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതലയേറ്റെടുത്ത മാർക്വെസ് ഓഫ് ലാൻസ്‌ഡൗൺ, ഉദ്ഘാടന യോഗത്തിൽ രാജാവിൽനിന്ന് ഇതിനകം നേടിയിരുന്ന റീജന്റ്സ് പാർക്കിലെ ഒരു ഭൂഭാഗത്ത് സ്ഥാപിക്കപ്പെട്ട മൃഗ ഭവനങ്ങളുടെ മേൽനോട്ടം വഹിച്ചു. 1829 മാർച്ച് 27 ന് ജോർജ്ജ് IV രാജാവിൽനിന്ന് ഇതിന് ഒരു റോയൽ ചാർട്ടർ ലഭിച്ചു.[5] ഒഴിവുസമയങ്ങളിലെ പഠനത്തിനായി മൃഗങ്ങളുടെ ഒരു ശേഖരം സൃഷ്ടിക്കുക, ഒരു അനുബന്ധ മ്യൂസിയവും ലൈബ്രറിയും സ്ഥാപിക്കുക എന്നിവയായിരുന്നു സൊസൈറ്റിയുടെ ഉദ്ദേശ്യം. 1828 ഏപ്രിലിൽ അംഗങ്ങൾക്കായി സുവോളജിക്കൽ ഗാർഡൻസ് തുറന്നു. 1831-ൽ രാജാവ് വില്യം IV സുവോളജിക്കൽ സൊസൈറ്റിക്ക് റോയൽ മെനഗറി സമ്മാനിക്കുകയും 1847-ൽ പൊതുജനങ്ങളെ ധനസഹായത്തിനായി അനുവദിക്കുകയും ചെയ്തു. ലണ്ടൻവാസികൾ താമസിയാതെ സുവോളജിക്കൽ ഗാർഡന് "മൃഗശാല" എന്ന് നാമകരണം ചെയ്തു. ലണ്ടൻ മൃഗശാലയിൽ ലോകത്തിലെ ഏറ്റവും വിപുലമായ മൃഗങ്ങളുടെ ശേഖരം ഉണ്ടായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia