സുസ്ഥിര വികസന ലക്ഷ്യങ്ങളും ഇറാനും![]() 2015 സെപ്തംബർ 25-ന് 193 അംഗരാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ചർച്ചാ പ്രക്രിയയിലൂടെ ഐക്യരാഷ്ട്രസഭ വികസിപ്പിച്ച 169 പ്രത്യേക മേഖലകൾക്കായുള്ള പതിനേഴ് ആഗോള ലക്ഷ്യങ്ങളുടെ ഒരു കൂട്ടമാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs). ഇവ സുസ്ഥിര വികസനത്തിനുള്ള 2030 അജണ്ട എന്നും അറിയപ്പെടുന്നു.[1] പങ്കാളികളിൽ ഒരാളെന്ന നിലയിൽ, 2030 അജണ്ട നടപ്പിലാക്കുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തു.[2][3] പശ്ചാത്തലം2016 ഡിസംബറിൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഭരണകൂടം ഒരു ദേശീയ വിദ്യാഭ്യാസ സംരംഭം പ്രഖ്യാപിക്കുന്ന ഒരു പ്രത്യേക ചടങ്ങ് നടത്തി. ഈ ആഗോള പരിപാടിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി ഇറാനിലെ യുനെസ്കോ ഓഫീസ് ക്രമീകരിച്ചു.[4][5] ഈ പ്രഖ്യാപനം രാജ്യത്തെ രാഷ്ട്രീയക്കാർക്കിടയിലും മർജയിലും കോളിളക്കം സൃഷ്ടിച്ചു.[6][7] പ്രവർത്തനങ്ങളും പ്രതിസന്ധികളുംസുസ്ഥിര വികസന ലക്ഷ്യങ്ങൾ അനുസരിച്ച് എല്ലാ 192 യുഎൻ അംഗരാജ്യങ്ങളും 2030 എത്തുന്നതോടെ ലിംഗഭേദമോ വംശീയതയോ പ്രായമോ പരിഗണിക്കാതെ "എല്ലാവരെയും ഉൾക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയും ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുകയും വേണം" എന്ന ലക്‌ഷ്യം നിറവേറ്റേണ്ടതുണ്ട്.[8] ഈ രേഖയെ അടിസ്ഥാനമാക്കി റൂഹാനി ഭരണകൂടം "ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ 2030 ദേശീയ വിദ്യാഭ്യാസ നിയമം: ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കും ആജീവനാന്ത പഠനത്തിലേക്കും നീങ്ങുന്നു" എന്ന പേരിൽ സ്വന്തം വിദ്യാഭ്യാസ പദ്ധതി രൂപകല്പന ചെയ്തു.[9][10] എന്നാൽ അത് സാംസ്കാരിക വിപ്ലവത്തിന്റെ സുപ്രീം കൗൺസിൽ (SCRC) അംഗീകരിച്ചിരുന്നില്ല. അവലംബം
|
Portal di Ensiklopedia Dunia