സൂരതിലെ യൂറോപ്യൻ ശവക്കല്ലറകൾ
സൂരതിന്റെ ചരിത്രം1612-ൽ ഇന്ത്യയിൽ എത്തിച്ചേർന്ന ബ്രിട്ടീഷുകാർ 1614-ൽ തന്നെ സൂരതിൽ എത്തിയിരുന്നു. ബ്രിട്ടീഷുകാരനായ സർ തമർസോ അന്നത്തെ ഭരണാധികാരിയായിരുന്ന ജഹാംഗീറുമായി കൂടിക്കാഴ്ച്ച നടത്തുകയും, അതിലൂടെ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ വ്യാപാര ബന്ധം ആരംഭിക്കുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരും പോർച്ചുഗീസുകാരും സൂറത്തിൽ പാണ്ടികശാലകൾ ആരംഭിച്ചു. ഒരേ സമയം വിവിധ രാജ്യങ്ങളുടെ നൂറോളം കപ്പലുകൾ സൂറത് തുറമുഖത്ത് നങ്കൂരമിട്ടു കിടക്കാറുള്ളതായി ഇംഗ്ലീഷ് ചരിത്രകാരനായ ഓവിങ്ടൻ 1689-ൽ രേഖപ്പെടുത്തിയിട്ടുണ്ട്<[1] 1668-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബോംബെയിലേക്ക് അതിന്റെ ആസ്ഥാനം മാറ്റി.[1]. ശവക്കല്ലറകൾഡച്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യയിലെ അവരുടെ മത്സരം മരണത്തിനുമപ്പുറത്തേയ്ക്ക് വലിച്ചുനീട്ടിയിരുന്നു. യൂറോപ്പിലെ സാധാരണ ശവക്കല്ലറകൾക്കുപകരം അവർ ഇന്ത്യയിൽ വലിയ ശവകുടീരങ്ങളാണ് പണിതീർത്തത്. ഇതിൽ ഇന്ത്യൻ വാസ്തുശില്പരീതിയുടെ വലിയ സ്വാധീനം കാണാം. ബ്രിട്ടീഷ് സെമിത്തേരിക്കും ഡച്ച് സെമിത്തേരിക്കും സമീപം സ്ഥിതിചെയ്യുന്നത് അർമേനിയൻ പള്ളിയാണ്. അർമേനിയക്കാരും പതിനാറാം നൂറ്റാണ്ടിൽ വ്യാപാരം നടത്തിയിരുന്നു. ഇവരുടെ ശവക്കല്ലറകൾക്ക് മുകളിൽ ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും പോലെ കുടീരങ്ങൾ തീർത്തിട്ടില്ല. ഇവ സംരക്ഷിത സ്മാരകങ്ങളാണെങ്കിലും നാശത്തിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്.[2] പ്രധാന ശവകുടീരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia