സൂററ്റ് പിളർപ്പ്1885-ൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി), 1907-ൽ ഗുജറാത്തിലെ സൂററ്റിൽ നടന്ന സമ്മേളനത്തിൽ വച്ച് തീവ്രവാദികളെന്നും മിതവാദികളെന്നും രണ്ടായി പിരിയുകയുണ്ടായി. ഈ സംഭവം സൂററ്റ് പിളർപ്പ് എന്നറിയപ്പെടുന്നു. 1885 മുതൽ 1905 വരെയുള്ള കാലയളവ് മിതവാദികളുടെ കാലയളവായി അറിയപ്പെട്ടിരുന്നു. ഇക്കാലയളവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മുഖ്യമായ സ്ഥാനങ്ങൾ വഹിച്ചിരുന്നതും മിതവാദികളായിരുന്നു.[1] ഈ വിഭാഗം, ഇന്ത്യക്കാരുടെ ആവശ്യങ്ങൾ അറിയിക്കുന്നതിനായി പരാതികൾ, മീറ്റിങ്ങുകൾ, നിവേദനങ്ങൾ, ലഘുലേഖകൾ എന്നിവ പ്രയോജനപ്പെടുത്തുകയുണ്ടായി. 1892-ൽ ഇന്ത്യൻ കൗൺസിൽ നിയമ പ്രകാരം ലെജിസ്ലേറ്റീവ് കൗൺസിൽ വിപുലീകരിച്ചതൊഴിച്ചാൽ മിതവാദികൾക്ക് അവരുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളൊന്നും നേടാൻ സാധിച്ചില്ല. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അഭിപ്രായഭിന്നതകൾ സൃഷ്ടിച്ചു. 1907-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം പൂനെയിൽ വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ലാലാ ലജ്‌പത് റായ്, ബാല ഗംഗാധര തിലക് എന്നിവരിലൊരാൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടണമെന്നുള്ളതായിരുന്നു തീവ്രവാദികളുടെ ആവശ്യം. എന്നാൽ റാഷ് ബിഹാരി ഘോഷ് പ്രസിഡന്റാകണമെന്ന് മിതവാദികളും ആവശ്യപ്പെട്ടു. പൂനെയിൽ വച്ച് കോൺഗ്രസ് സമ്മേളനം നടത്തിയാൽ ബാലഗംഗാധര തിലക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിക്കൊണ്ട് ഗോപാല കൃഷ്ണ ഗോഖലെ, സമ്മേളനസ്ഥലം പൂനെയിൽനിന്നും സൂററ്റിലേക്ക് മാറ്റി. ബംഗാൾ വിഭജനത്തിനുശേഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തീവ്രവാദികൾ കൂടുതൽ ശക്തിപ്പെട്ടത്. എന്നാൽ സൂററ്റിൽവച്ച് ബാലഗംഗാധര തിലക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതിനെത്തുടർന്ന് രാഷ് ബിഹാരി ഘോഷ് പ്രസിഡന്റാകുമെന്ന് പ്രഖ്യാപിച്ചു. ഈ സമ്മേളനത്തിൽ പണ്ഡിറ്റ് മദൻമോഹൻ മാളവ്യ, ബാലഗംഗാധര തിലകിന് സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്ന് പറഞ്ഞുകൊണ്ട് തീവ്രവാദികൾ പ്രതിഷേധിക്കാൻ തുടങ്ങി. തീവ്രവാദികൾ ചെരുപ്പുകളും മുട്ടകളും എറിയുകയും ഈ സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പശ്ചാത്തലംസർക്കാരുമായുള്ള ചെറിയ തോതിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നു മിതവാദികൾ ലക്ഷ്യംവച്ചിരുന്നത്. എന്നാൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സമരങ്ങളും പ്രക്ഷോഭങ്ങളും ബഹിഷ്കരണങ്ങളും നടത്തണമെന്നായിരുന്നു തീവ്രവാദികൾ ആവശ്യപ്പെട്ടത്. ലോകമാന്യ ബാലഗംഗാധര തിലക് നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കോൺഗ്രസിന്റെ മിതമായ നടത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഈ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച 1905-ൽ നടന്ന ബനാറസ് സമ്മേളനത്തിൽ രൂക്ഷമായി. തുടർന്ന് ബാലഗംഗാധര തിലകും ങ്മ റ്റ് തീവ്രവാദികളും ചേർന്ന് ഒരു പ്രത്യേക യോഗം വിളിച്ചുചേർക്കുകയും പുതിയ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകുകയും ചെയ്തു. [2] എങ്കിലും ഇവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. 1906-ലെ കൽക്കട്ട സമ്മേളനത്തിൽ വച്ച് ഇവർ തമ്മിലുള്ള സംഘർഷം വീണ്ടും വർധിച്ചു. [3] 1907-ലെ സൂററ്റ് സമ്മേളനത്തിൽ തീവ്രവാദികൾ, ലാലാ ലജ്‌പത് റായിയോ ബാലഗംഗാധര തിലകോ പ്രസിഡന്റ് സ്ഥാനാർത്ഥിയാകണമെന്നും മിതവാദികൾ, ഡോ. റാഷ് ബിഹാരി ഘോഷ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകണമെന്നും ആവശ്യപ്പെട്ടു. [4] എന്നാൽ ലാലാ ലജ്‌പത് റായ് പിന്മാറുകയും റാഷ് ബിഹാരി ഘോഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് [ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് സർക്കാർ]] ഉടൻതന്നെ തീവ്രവാദികൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയും തീവ്രവാദ ദിനപത്രങ്ങൾ നിരോധിക്കുകയും ചെയ്തു. തീവ്രവാദികളുടെ നേതാവായിരുന്ന ബാലഗംഗാധര തിലകിനെ ആറു വർഷത്തെ തടവിനായി മണ്ഡാലയ് ജയിലിലേക്കയക്കുകയും ചെയ്തു. [5] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia