സൂറിനാം തവള
പിപ്പിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് സൂറിനാം തവള(ഇംഗ്ലീഷ്:Surinam Toad അഥവാ Star Fingered Toad). സൂറിനാം തവളകളെ പിപ്പിനൈ(Pipinae) എന്ന ഉപകുടുംബത്തിലെ പിപ്പ(Pipa) എന്ന ജനുസ്സിലാണുൾപ്പെടുത്തിയിരിക്കുന്നത്. തെക്കെ അമേരിക്കയുടെ വടക്കൻ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടു വരുന്നത്. പിപ്പിഡൈ കുടുംബത്തിൽപ്പെട്ട മറ്റിന്നം തവളകളെ പ്പോലെ ഇവയും വെള്ളത്തിൽ മാത്രമാണ് കഴിയുന്നത്. ശരീര ഘടനകാഴ്കയിൽ ഈ തവളകൾക്ക് ഒരു ഇലയോടാണ് സാദൃശ്യം. പരന്ന ശരീരത്തിൽ തവിട്ട് പുള്ളികൾ ധാരാളമായി കാണാം. വിസ്താരമുള്ള കാലുകളിൽ അംഗുലചർമ്മം വിരലുകളോട് ഒട്ടി ഇരിക്കുന്നു, ചെറിയ വിരലുകളിൽ ഈ അംഗുലചർമ്മം ചേർന്നിരിക്കുന്നതിനാൽ ഒരു നക്ഷത്രത്തിനോട് സാദൃശ്യം തോനിപ്പിക്കും. 20 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കാറുണ്ട്. പ്രത്യുത്പാദനം![]() സവിശേഷമായ ഒരു പ്രത്യുത്പാദന രീതിയാണ് സൂറിനാം തവളകൾക്കുള്ളത്. മറ്റു തവളകളെപ്പോലെ കരഞ്ഞ് ശബ്ദമുണ്ടാക്കിയല്ല ഈ തവളകൾ ഇണയെ ആകർഷിക്കുന്നത്. പൊതുവെ ജലത്തിൽ കഴിയുന്ന ഇവ തുളച്ചുകയറുന്ന ക്ലിക് ശബ്ദത്തോടെ ജിഹ്വാസ്ഥിപരമായ എല്ല് വെള്ളത്തിൽ വേഗത്തിൽ നീക്കിയാണ് ഇണയെ ആകർഷിക്കുന്നത്.[1] ഇണചേരുന്ന സമയം വെള്ളത്തിലുണ്ടാകുന്ന ഓളങ്ങളിൽ പെൺതവളകൾ 3-10 മുട്ടകളിടുന്നു. ആൺ തവളകളുടെ വെള്ളത്തിലൂടെയുള്ള സഞ്ചാരത്തിന്റെ ഫലമായി ഈ മുട്ടകൾ പെൺ തവളയുടെ പുറത്തെ ത്വക്കിൽ പറ്റിചേരുന്നു. ഈ മുട്ടകളെ തൊക്കിലുള്ള ഒരു ആവരണം മൂടപ്പെടുകയും ചെയ്യുന്നു. ഈ അവരണത്തിനുള്ളിൽ മുട്ടകൾ ദിനങ്ങളോളം സൂക്ഷിക്കപ്പെടുന്നു. ഈ മുട്ടകൾ തവളയുടെ പുറത്തിരിക്കുന്നതിന് തേൻകൂടിന്റെ രൂപത്തിലാണ്. വാൽമാക്രികൾ വരെ ഈ കൂട്ടിനുള്ളിലിരുന്നാണ് സംരക്ഷിക്കുന്നത്, തവളകളായി ആണ് ഒരോ ജീവിയും ഈ കൂട് വിടുന്നത് ഏകദേശം രണ്ട് സെന്റിമീറ്റർ വരെ വലിപ്പം കാണും ഈ ചെറുതവളകൾക്ക്. ഇനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia