സൂസന്നെ പുരസ്കാരംബ്ലെൻഡറിൽ നിർമ്മിച്ച കലാസൃഷ്ടികൾക്ക് വർഷം തോറും ബ്ലെൻഡർ ഫൗണ്ടേഷൻ നൽകിവരുന്ന ബഹുമതിയാണ് സൂസന്നെ പുരസ്കാരം. 2003ലെ രണ്ടാം ബ്ലെൻഡർ സമ്മേളനത്തോടു കൂടിയാണ് ഈ പുരസ്കാരം കൊടുക്കാൻ ആരംഭിച്ചത്. പുരസ്കാരം നൽകുന്ന വിഭാഗങ്ങൾ പല തവണ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. എല്ലാ വർഷവും ഒക്റ്റോബറിൽ ആംസ്റ്റർഡാമിലാണ് ബ്ലെൻഡർ സമ്മേളനം നടക്കാറുള്ളത്. ഇതോടനുബന്ധിച്ചാണ് ആ വർഷത്തെ സൂസന്നെ പുരസ്കാരം നൽകാറുള്ളത്. ബ്ലെൻഡർ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനും ബ്ലെൻഡറിന്റെ ശക്തി പ്രകടിപ്പിക്കാനുമാണ് ഈ പുരസ്കാരം നൽകുന്നത്. 2004 സൂസന്നെ പുരസ്കാരങ്ങൾമികച്ച കലാസൃഷ്ടി, മികച്ച ആനിമേഷൻ, മികച്ച പൈത്തൺ സ്ക്രിപ്റ്റ്, മികച്ച കോഡ് സംഭാവന, ബ്ലെൻഡർ ഫൗണ്ടേഷന്റെ പ്രത്യേക പുരസ്കാരം എന്നിങ്ങനെ അഞ്ച് പുരസ്കാരങ്ങളാണ് 2004ൽ നൽകിയത്.[1]
2005 സൂസന്നെ പുരസ്കാരങ്ങൾആനിമേഷൻ വിഭാഗത്തിലായിരുന്നു 2005ലെ മൂന്ന് പുരസ്കാരങ്ങളും. മികച്ച ആനിമേഷൻ കഥാചിത്രം, മികച്ച ആനിമേഷൻ കലാസൃഷ്ടി, മികച്ച കഥാപാത്ര ആനിമേഷൻ എന്നീ വിഭാഗത്തിലാണ് അത്തവണ പുരസ്കാരങ്ങൾ നൽകിയത്.[2]
2006 സൂസന്നെ പുരസ്കാരങ്ങൾമികച്ച ഓൺലൈൻ കലാശാല, മികച്ച ആനിമേഷൻ കഥാചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ എന്നിവയായിരുന്നു 2006ലെ മത്സരവിഭാഗങ്ങൾ.[3]
2007 സൂസന്നെ പുരസ്കാരങ്ങൾമികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവയായിരുന്നു 2007ലെ മത്സരവിഭാഗങ്ങൾ.[4]
2008 സൂസന്നെ പുരസ്കാരങ്ങൾ2008ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവയായിരുന്നു പുരസ്കാര വിഭാഗങ്ങൾ.[5]
2009 സൂസന്നെ പുരസ്കാരങ്ങൾമികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവ തന്നെയായിരുന്നു 2009ലെയും പുരസ്കാര വിഭാഗങ്ങൾ.[6]
2010 സൂസന്നെ പുരസ്കാരങ്ങൾമികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവയിൽ 2010ലും പുരസ്കാരങ്ങൾ നൽകി.[7]
2011 സൂസന്നെ പുരസ്കാരങ്ങൾ2011ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി.[8]
2012 സൂസന്നെ പുരസ്കാരങ്ങൾ2012ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി.[9]
2013 സൂസന്നെ പുരസ്കാരങ്ങൾ2013ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി.[10]
അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia