സെക്ഷ്വൽ അനൊറെക്സിയലൈംഗികവിമുഖത (Sexual anorexia) എന്നത് 1975-ൽ മനഃശാസ്ത്രജ്ഞനായ നഥൻ ഹാരെ ലൈംഗിക പ്രവർത്തനത്തോടുള്ള ഭയം അല്ലെങ്കിൽ അഗാധമായ വെറുപ്പ് വിവരിക്കാൻ ഉപയോഗിച്ച ഒരു പദമാണ്. [1] ഇത് പ്രണയ-ലൈംഗിക ഇടപെടലിനുള്ള "അഭിവാഞ്ഛ" കുറയുന്നതാണ്, മറ്റുളളവരുമായുളള ദൃഢബന്ധമുണ്ടാകുമെന്ന ഭയത്തിന്റെ ഫലമായോ, ലൈംഗിക പ്രവർത്തനത്തെയും വൈകാരിക വശങ്ങളെയും പറ്റിയുള്ള കടുത്ത ഉത്കണ്ഠ കാരണമോ ആണ് ഇതുണ്ടാകുന്നത്. [2] ] ഈ പദം ഇപ്പോഴും സംഭാഷണ ഭാഷയിൽ മാത്രമാണ് നിലനിൽക്കുന്നത്, ഇതിനെ രോഗനിർണയസ്ഥിതിവിവരപുസ്തകപ്രകാരം ഒരു തകരാറായി തരംതിരിച്ചിട്ടില്ല. [3] ലൈംഗിക വിമുഖതയെ ഭക്ഷണവിമുഖതയുമായി താരതമ്യപ്പെടുത്തുമ്പോൾ, ചില മനഃശാസ്ത്രജ്ഞർ ഈ രണ്ട് വൈകല്യങ്ങളും നാല് പ്രധാന സ്വഭാവസവിശേഷതകൾ പങ്കുവെക്കുന്നു: നിയന്ത്രണം, ഭയം, കോപം, ന്യായീകരണം. [4] അനുഭവപരമായ അടിസ്ഥാനവിവരങ്ങൾലൈംഗികവിമുഖതയെ സംബന്ധിച്ച നിർദ്ദിഷ്ട രോഗനിർണയരീതികളോ മാനദണ്ഡങ്ങളോ അന്വേഷിക്കാൻ വളരെ കുറച്ച് പഠനങ്ങൾ മാത്രമേ നടത്തിയിട്ടുള്ളൂ. എന്നിരുന്നാലും, ഡോ. പാട്രിക് കാർൺസ് നടത്തിയ ഒരു പഠനത്തിൽ, ലൈംഗിക വിമുഖതാരോഗനിർണയം നടത്തിയ അദ്ദേഹത്തിന്റെ പല രോഗികളും ലൈംഗികമോ ശാരീരികമോ വൈകാരികമോ ആയി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുളളതായി കണ്ടെത്തി, കൂടാതെ ലഹരിവസ്തുക്കളുടെ ഉപയോഗം, അല്ലെങ്കിൽ ലഹരിആസക്തിയുളള കുടുംബ ചരിത്രം എന്നിവ പോലുള്ള മപ്രശ്നങ്ങളും ഉണ്ടെന്ന് കണ്ടെത്തി. എന്നിരുന്നാലും, ആദ്യകാല ചികിത്സാ വിവരം മാത്രമാണ് ഉപയോഗിച്ചത്, സാമ്പിൾ വലുപ്പം വളരെ പരിമിതമായിരുന്നു. [1] ലൈംഗിക ആസക്തിചില ചികിത്സകർ, പാട്രിക് കാർനെസിന്റെ പഠനത്തെ സ്ഥിരീകരിക്കുന്നു, വിവസ്ത്രനൃത്തം, വേശ്യകൾ, അശ്ലീല സൈറ്റുകൾ മുതലായവയുടെ ആവർത്തിത ഉപയോഗം പോലുള്ള വിചിത്ര പെരുമാറ്റങ്ങളിലൂടെ പ്രകടമായ ലൈംഗിക ആസക്തി ഉള്ളതായി തോന്നുന്ന ആളുകളുണ്ട്. പണമടച്ചതോ അജ്ഞാതമായതോ ആയ അനുഭവത്തിനപ്പുറം ലൈംഗിക സ്വഭാവമുള്ള ഒരു ബന്ധം പുലർത്താനുള്ള കഴിവ് അവർക്ക് കുറവാണെന്ന് തോന്നുന്നു എന്നതാണ് ലൈംഗികവിമുഖരുടെ നിർവചനം. എന്നിരുന്നാലും, ലൈംഗിക ആസക്തരുടെയും ലൈംഗിക വിമുഖരുടെയും കുടുംബപരമായതും ചികിത്സാപരമായതും പീഢനപരമായതുമായ പൂർവകാലചരിത്രങ്ങൾ സാമ്യതയുളളതാണ്. [1] സമൂഹത്തോടുളള ഭയംലൈംഗിക വിമുഖതയുടെ ലക്ഷണങ്ങൾ സാമൂഹിക ഉത്കണ്ഠ, സാമൂഹികഭയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. [5] രണ്ട് വൈകല്യങ്ങൾക്കിടയിലുള്ള എറ്റുമുട്ടലിൽ മറ്റുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഭയവും കൂടാതെ/അല്ലെങ്കിൽ മറ്റുള്ളവരുമായുള്ള ഇടപഴകലും അടങ്ങിയിരിക്കുന്നു, ഇത് സാമൂഹികമായി ഉത്കണ്ഠയുള്ള ഒരു വ്യക്തി ലൈംഗിക ഇടപെടൽ ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക ഇടപെടലുകളും പൂർണ്ണമായും ഒഴിവാക്കുന്നതിലേയ്ക്ക് നയിച്ചേക്കാം. [6] കാരണങ്ങൾലൈംഗിക അടുപ്പം ഒഴിവാക്കുന്നതിന് കാരണമായേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട് - ക്ഷീണം, ഹോർമോൺ അസന്തുലിതാവസ്ഥ, മരുന്നുകളുടെ ഉപയോഗം തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ, ബലാത്സംഗം, ലൈംഗിക ദുരുപയോഗം, പങ്കാളികൾ തമ്മിലുള്ള അധികാര അസന്തുലിതാവസ്ഥ തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ എന്നിവ ലൈംഗിക വിമുഖതയ്ക്ക് കാരണമാകും. [7] ലൈംഗികാതിക്രമം (പ്രത്യേകിച്ച് കുട്ടിക്കാലത്ത് സംഭവിക്കുന്ന ആക്രമണം), അനാരോഗ്യകരമായ ശരീരചിത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഏറ്റവും നന്നായി രേഖപ്പെടുത്തപ്പെട്ടതും ഒരുപക്ഷേ ഗുരുതരമായതുമായ കേസുകൾ. [8] [9] ചികിത്സഒരു ലൈംഗികാസക്തൻ കൂടുതൽ അടുപ്പമുള്ള ബന്ധത്തിൽ ആയിരിക്കാനുള്ള സാധ്യത കൂടുതലാണ്, അവരുടെ ആസക്തിക്ക് ചികിത്സിക്കാൻ തീരുമാനിക്കുമ്പോൾ അവർ പലപ്പോഴും വിവാഹിതനോ അല്ലെങ്കിൽ ഇണയുമായി പ്രതിബദ്ധതയുള്ള ബന്ധത്തിലോ ആയിരിക്കും. [10] ലൈംഗിക വിമുഖർക്ക് സാമൂഹ്യഭയം ഉണ്ടായിരിക്കാം [5] ആത്മാരാധന (Narcissism), ലൈംഗിക വിമുഖത, ലൈംഗിക ആസക്തി എന്നിവ ഗവേഷകർ ചർച്ചചെയ്തു, ഈ രണ്ട് വൈകല്യങ്ങളും ഊതിപ്പെരുപ്പിച്ച ആത്മബോധം മൂലമാണെന്ന് കണ്ടെത്തി. ആത്മാരാധന പ്രവണതകൾ ഉള്ള മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗിക വിമുഖർ സാമൂഹിക ഉത്കണ്ഠയ്ക്കും അടുപ്പത്തെക്കുറിച്ചുള്ള ഭയത്തിനും കൂടുതൽ സാധ്യതയുള്ളവരായി കാണപ്പെട്ടേയ്ക്കാം. [11] [10] ഭയം എവിടെയാണെന്ന് കണ്ടെത്താനും ലോകത്തെ കറുപ്പും വെളുപ്പും കുറഞ്ഞ രീതിയിൽ കാണാനും വ്യക്തിയെ സഹായിക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. വെല്ലുവിളികൾ ഏറ്റെടുക്കാൻ രോഗിയെ പ്രാപ്തനാക്കുകയും വികലമായ ചിന്താഗതിയെ വസ്തുതകളും യാഥാർത്ഥ്യവും ഉപയോഗിച്ച് നേരിടാൻ പാകമാക്കുകയും ചെയ്യുന്നു. സ്വാശ്രയത്വം, സ്വാതന്ത്ര്യം, മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങൾ എന്നിവ ലക്ഷ്യമാക്കിയുളള ആസൂത്രിതമായ ചികിത്സ ആവശ്യമായ ഒരു പ്രശ്നമാണിത്. [10] ഇതും കാണുക
അവലംബംകൂടുതൽ വായനയ്ക്ക്ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia