സെക്സ് എഡ്യൂക്കേഷൻ (ടിവി സീരീസ്)
2019ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് കോമഡി-നാടക ടെലിവിഷൻ പരമ്പരയാണ് സെക്സ് എഡ്യൂക്കേഷൻ . സെക്സ് തെറാപ്പിസ്റ്റായ അമ്മയായി ജില്ലിയൻ ആൻഡേഴ്സണും കൗമാരക്കാരനായ മകനായി ആസ ബട്ടർഫീൽഡും അഭിനയിച്ച ഈ പരമ്പര 2019 ജനുവരി 11 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചു. ന്ചുതി ഗത്വ, എമ്മ മക്കെയ്, കോണർ സ്വിംദെല്ല്സ്, ഐമി ലൂ വുഡ്, കേദാർ വില്യംസ്-സ്റ്റിർലിംഗ്, പട്രീഷ്യ ആലിസൺ തുടങ്ങിയവർ ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച പരമ്പരയുടെ ആദ്യ ഭാഗം 40 ദശലക്ഷത്തിലധികം പ്രേക്ഷകർ കാണുകയുണ്ടായി. രണ്ടാമത്തെ സീരീസ് 2020 ജനുവരി 17 ന് പുറത്തിറങ്ങി, [1] മൂന്നാമത്തെ സീരീസിനായുള്ള ചിത്രീകരണം പുരോഗമിക്കുന്നു. പശ്ചാത്തലംസെക്സ് തെറാപ്പിസ്റ്റായ ജീൻ മിൽബേണിന്റെയും, കൗമാരക്കാരനായ മകൻ ഓട്ടിസ് മിൽബേണിന്റെയും, സഹപാഠികളായ മേവ് വൈലി, എറിക്ക്, ജാക്സൺ തുടങ്ങിയവരുടെ ജീവിതവുമാണ് ആദ്യത്തെ സീരീസിന്റെ ഇതിവൃത്തം. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ പാത പിന്തുടർന്ന് ഓട്ടിസ് തന്റെ ക്യാമ്പസിലെ കുട്ടികൾക്കായി ഒരു സെക്സ് ക്ലിനിക്ക് തുടങ്ങുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കൗമാരക്കാർക്കിടയിൽ ലൈംഗികതയെ പറ്റിയുള്ള അബദ്ധ ധാരണകൾ പച്ചയായി ആവിഷ്കരിക്കുന്നതിനോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഈ പരമ്പരയിൽ പരാമർശിക്കുന്നുണ്ട്. രണ്ടാമത്തെ പരമ്പരയിൽ ഓല എന്ന പെൺകുട്ടിയുമായി ഓട്ടിസ് പ്രണയബന്ധത്തിലാകുന്നു. ഹൈസ്കൂൾ പ്രണയത്തിന്റെ യാഥാർത്ഥ്യങ്ങളും സമ്മർദ്ദങ്ങളുമെല്ലാം ഈ പരമ്പരയിൽ കാണാം. മൂർഡേൽ സ്കൂളിൽ ഉണ്ടാകുന്ന ക്ലമീഡിയ എന്ന രോഗ വ്യാപനവും അതിനെപ്പറ്റി ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നത്. [2] [3] നിർമ്മാണവും വിതരണവും2017 നവംബർ 28 ന് നെറ്റ്ഫ്ലിക്സ് പരമ്പരയുടെ നിർമ്മാണത്തിന് ഓർഡർ നൽകിയതായി പ്രഖ്യാപിച്ചു. ബെൻ ടെയ്‌ലർ സംവിധാനത്തിൽ ലോറി നൺ ആണ് സീരീസ് സൃഷ്ടിച്ചത്. എക്സിക്യൂട്ടീവ് നിർമ്മാതാക്കളായ ജാമി കാമ്പെൽ, ജോയൽ വിൽസൺ അവരുടെ നിർമ്മാണ കമ്പനിയായ ഇലവൻ ഫിലിംസ് വഴി നിർമ്മാണം നടത്താൻ തീരുമാനിച്ചു. [4] [5] ആദ്യ പരമ്പര 11 ജനുവരി 2019 ന് പ്രദർശിപ്പിക്കുമെന്ന് 2018 ഡിസംബർ 4ന് പ്രഖ്യാപിച്ചു. [6] 2019 ഫെബ്രുവരി 1 ന് നെറ്റ്ഫ്ലിക്സ് രണ്ടാമത്തെ സീരീസിനായി ഷോ പുതുക്കി നൽകുകയുണ്ടായി, അത് 2020 ജനുവരി 17 ന് പ്രദർശിപ്പിച്ചു. [7] 2020 ഫെബ്രുവരി 10 ന് നെറ്റ്ഫ്ലിക്സ് ഒരു മൂന്നാം സീരീസിനായി ഷോ പുതുക്കി നൽകി. [8] അവാർഡുകളും നാമനിർദ്ദേശങ്ങളുംഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia